
തിരുവനന്തപുരം: ലോക്ഡൗണ്‍ നിലവിലുള്ള പൊന്നാനിയില്‍ കര്‍ശന ജാഗ്രത പുലര്‍ത്തി വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പൊന്നാനി താലൂക്കിലെ ഓരോ പഞ്ചായത്തിലും പച്ചക്കറി കടകള്‍ ഉള്‍പ്പെടെ അഞ്ച് കടകള്‍ക്ക് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുവദമുള്ളത്. സാധനങ്ങള്‍ ആവശ്യമുള്ളവര്‍ ഓര്‍ഡര്‍ ചെയ്താല്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ വാളണ്ടീയര്‍മാര്‍ വീട്ടിലെത്തിച്ച് നല്‍കും.
ഉത്തരമേഖലാ ഐജി അശോക് യാദവ് ആണ് പൊന്നാനിയില്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സാമൂഹ്യ അകലം പാലിക്കാത്തതിന് പൊന്നാനി താലൂക്കില്‍ 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അനുസരിക്കാതെ രോഗികളെ ഡിസ്ചാര്‍ജ് ചെയ്തതിനള പൊ്ന്നാനി താലൂക്കിലെ ഒരു സ്വകാര്യ ആശുപത്രിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.






