
കൊച്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും മുസ്ലിംലീഗ് ദിനപത്രത്തിന്റെ ഡയറക്ടര്‍ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായും ഇബ്രാഹിംകുഞ്ഞിന്റെയും കുടുംബാംഗങ്ങളുടേയും സ്വത്തുവിവരം അന്വേഷിക്കുന്നുെണ്ടന്നും എന്‍ഫോഴ്സ്മെന്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കി. നോട്ടുനിരോധനകാലത്തു ഇബ്രാഹിം കുഞ്ഞിനു ചുമതലയുണ്ടായിരുന്ന പത്രത്തിന്റെ അക്കൗണ്ട് വഴി പത്തു കോടി രൂപ വന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നത്.
അതിനിടെ, കേസുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് കൈമാറുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഇ.ഡി. ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് കേസ് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടത്. ആറുതവണ കത്തയച്ചിട്ടും അന്വേഷണത്തിന് ആവശ്യമുള്ള രേഖകള്‍ വിജിലന്‍സ് കൈമാറിയില്ലെന്ന് ഇ.ഡി. വ്യക്തമാക്കി. കേസ് ജൂലൈ 22 ന് വീണ്ടും പരിഗണിക്കും.
അതിനിടെ, പരാതിക്കാരനായ ഗിരീഷ് കുമാറിനെക്കൊണ്ടു പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഇബ്രാഹിം കുഞ്ഞിന്റേയും മകന്റേയും മറ്റു ലീഗു നേതാക്കളുടേയും മൊഴികള്‍ കോടതിക്കു വിജിലന്‍സ് കൈമാറി. ഇബ്രാഹിം കുഞ്ഞ് ഗിരീഷ് കുമാറിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ തുടര്‍നടപടികള്‍ക്കായി ആലുവ മജിസ്ടേറ്റ് കോടതിയില്‍ അപേക്ഷ നല്‍കിയതായി പോലിസും കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കും.






