
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്‌ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 106 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തു. 114 പേര്‍ അറസ്‌റ്റിലായി. ഇവരില്‍നിന്ന് 387.57 ഗ്രാം എം.ഡി.എം.എയും 1.039 കി.ഗ്രാം കഞ്ചാവും ഏഴു ഗ്രാം ഹാഷിഷ് ഓയിലും 0.15 ഗ്രാം ബ്രൗണ്‍ ഷുഗറും 0.1 ഗ്രാം ഹെറോയിനും ഒരു കഞ്ചാവ് ചെടിയും പിടിച്ചെടുത്തു.
ഇതുവരെ 6288 കേസുകളാണ് രജിസ്‌റ്റര്‍ ചെയ്‌തത്. ആകെ 6746 അറസ്‌റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 4369.461 ഗ്രാം. കഞ്ചാവ് 463.489 കി.ഗ്രാം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്കു നേരിട്ടും (9497979794, 9497927797) വാട്‌സ്‌ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം.
ഈ നമ്പറുകളിലേക്കു ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.




