More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Keralam
  3. Print Edition
Loading...

'നല്ല ഒരു മഴയും കാറ്റും, ഞങ്ങള്‍ ഈ ഭൂമുഖത്ത്‌ ഉണ്ടാകില്ല!'

Authored by Web Desk | Last updated: 11 Jul 2026, 4:03 AM | 1 min read

Print
'നല്ല ഒരു മഴയും കാറ്റും, ഞങ്ങള്‍  
ഈ ഭൂമുഖത്ത്‌ ഉണ്ടാകില്ല!'
കോട്ടയം: നല്ല ഒരുമഴ, ഒരു കാറ്റ്‌ ഞങ്ങള്‍ ഒരുപക്ഷേ ഈ ഭൂമുഖത്ത്‌ ഞങ്ങളുണ്ടാകില്ല. ഇടിഞ്ഞുവീഴാറായ കൂരയ്‌ക്കു താഴെ നിന്നുകൊണ്ട്‌ ഒരുവശം തളര്‍ന്നുപോയ പുരുഷന്‍ (78) ഇടറിയ സ്വരത്തില്‍ ഇതുപറയുമ്പോള്‍ കൈകള്‍ വിറയ്‌ക്കുന്നുണ്ടായിരുന്നു. അഞ്ച്‌ വര്‍ഷം മുമ്പ്‌ ഹൃദ്‌രോഗിയായിമാറിയ ഭാര്യ ഓമന(72)യും പുരുഷനും തകര്‍ന്നു വീഴാറായ കൂരയ്‌ക്കുതാഴെ ജീവന്‍ പണയംവച്ച്‌ ജീവിക്കാന്‍ തുടങ്ങിയിട്ട്‌ 18 വര്‍ഷം!. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ്‌ പഞ്ചായത്തില്‍ 13 വാര്‍ഡില്‍ കോരിക്കല്‍ മണലടി വീട്ടിലാണ്‌ ഇവര്‍ താമസിക്കുന്നത്‌.

വീട്‌ ഓട്‌ മേഞ്ഞതാണെങ്കിലും ഉത്തരങ്ങള്‍ ദ്രവിച്ച്‌ ഏതുനിമിഷവും താഴെ പതിക്കുമെന്ന അവസ്‌ഥയിലാണ്‌്. ചോര്‍ച്ച ഒഴിവാക്കാന്‍ പ്ലാസ്‌റ്റിക്‌ പടുത ഇട്ടിരിക്കുന്നു. മഴക്കാലം തുടങ്ങിയാല്‍ പിന്നെ ആറുമാസവും വീടിനു ചുറ്റും വെള്ളക്കെട്ടാണ്‌. അടുക്കളയിലും താല്‍കാലികമായി നിര്‍മിച്ച ശൗചാലയവും വെള്ളത്തിലാണ്‌.

മഴയത്ത്‌ വെള്ളമുയര്‍ന്നാല്‍ അടുക്കളയില്‍ വെള്ളം കയറുകയും അവിടെ നിന്ന്‌ ഭക്ഷണം പാകംചെയ്യുമ്പോള്‍ കാലുകള്‍ മരവിക്കുകയാണെന്നും ഓമന നിസഹായമായ സ്വരത്തില്‍ പറയുമ്പോള്‍ മിഴികള്‍ നിറഞ്ഞൊഴുകും.

കൊതുകു ശല്യം കാരണം രാത്രിയില്‍ ഉറങ്ങാന്‍ പോലും വൃദ്ധദമ്പതികള്‍ക്ക്‌ ആവുന്നില്ല. വീടിനു ചുറ്റും വെള്ളം കെട്ടിനില്‍ക്കുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്‌ വാര്‍ഡ്‌ മെമ്പര്‍ സ്വന്തം ചെലവില്‍ വീടിന്റെ മുന്‍വശത്തുനിന്ന്‌ റോഡ്‌ വരെ പൂഴിമണ്ണ്‌ ഇട്ടുകൊടുത്തത്‌ അല്‍പ്പം ആശ്വാസമായെങ്കിലും ഇവരുടെ ദുരിതങ്ങള്‍ക്ക്‌ ശമനമാകുന്നില്ല.

എട്ട്‌ സഹോദരങ്ങളുള്ള പുരുഷന്റെ പിതാവിന്റെ പേരിലുള്ള സ്‌ഥലത്താണ്‌ ഈ വീടിരിക്കുന്നത്‌. സര്‍ക്കാര്‍ പെന്‍ഷനും റേഷനുമാണ്‌ ഇവര്‍ക്ക്‌ നിത്യചെലവിനുള്ള ഏകമാര്‍ഗം. ഭക്ഷണത്തിനും മരുന്നിനുമുള്ള വക കണ്ടെത്താനാകാതെ വിഷമിക്കുന്ന വയോധിക ദമ്പതികള്‍ക്ക്‌ തകര്‍ന്നു വീഴാറായ വീട്‌ ഓരോ മഴക്കാലത്തും പേടിസ്വപ്‌നമാണ്‌. വീടിന്റെ പലയിടത്തും ചോര്‍ന്നൊലിച്ചതിനെത്തുടര്‍ന്ന്‌ ഭിത്തികള്‍ കുതിര്‍ന്ന അവസ്‌ഥയിലാണ്‌.

തങ്ങള്‍ക്ക്‌ സര്‍ക്കാര്‍ തലത്തിലോ സുമനസുകളുടെ കാരുണ്യത്തിലോ ഒരു മുറിയെങ്കിലുമുള്ള വീട്‌ ലഭിക്കുമോ എന്ന പ്രതീക്ഷയിലാണ്‌ വയോധികദമ്പതികള്‍.


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

തൂഫാന്‍: 
106 കേസെടുത്തു, 
114 പേരെ 
അറസ്‌റ്റ്‌ ചെയ്‌തു

തൂഫാന്‍: 106 കേസെടുത്തു, 114 പേരെ അറസ്‌റ്റ്‌ ചെയ്‌തു

 വയനാട്‌ കള്ളാടി ദുരന്തം നഷ്‌ടപരിഹാരം ഉടന്‍ 
നല്‍കണം: കോടതി

വയനാട്‌ കള്ളാടി ദുരന്തം നഷ്‌ടപരിഹാരം ഉടന്‍ നല്‍കണം: കോടതി

പി.എസ്‌.സിയില്‍ അടിമുടി

പി.എസ്‌.സിയില്‍ അടിമുടി

എല്‍ നിനോ: 
മത്തി കുറയും

എല്‍ നിനോ: മത്തി കുറയും

No Image

'വിഴിഞ്ഞത്ത്‌' പിണറായിക്ക്‌ മറുപടിയുമായി മുഖ്യമന്ത്രി

No Image

അഹല്യ ആശുപത്രിക്ക്‌ ചരിത്രനേട്ടം രാജ്യത്ത്‌ ആദ്യമായി 11 മാസം പ്രായമുള്ള ശിശുവിന്‌ കുടല്‍ ദൈര്‍ഘ്യവര്‍ധന ശസ്‌ത്രക്രിയ