
ന്യൂയോര്ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ മകന്റെ കാമുകി കിംബെര്ലി ഗുയ്ല്ഫോയ്ലിന് കോവിഡ് സ്ഥിരീകരിച്ചു. അടുത്ത യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ട്രംപിന്റെ തിരഞ്ഞെടുപ്പ് റാലികളില് സ്ഥിര സാന്നിധ്യമായിരുന്നു ഡൊണാള്ഡ് ട്രംപ് ജൂനിയറിന്റെ കാമുകിയായ ഗുയ്ല്ഫോയ്ല്.
ട്രംപ് ക്യാംപെയ്ന്റെ ഫണ്ട് റെയ്സര് കൂടിയായ ഗുയ്ല്ഫോയ്ല് അടുത്തിടെ ഒക്ലഹോമയിലെ ടസ്ലയില് ട്രംപിന്റെ റാലിക്കായുള്ള പ്രവര്ത്തനങ്ങള് നടത്തിയിരുന്നു. ട്രംപിന്റെ ഫീനിക്സിലെ പരിപാടിയിലും ഇവര് പങ്കെടുത്തിരുന്നു.
രോഗബാധ സ്ഥിരീകരിച്ചതോടെ ഗുയ്ല്ഫോയ്ലിന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഇതേതുടര്ന്ന് ട്രംപ് ജൂനിയറിനെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും നെഗറ്റീവാണ്. എന്നാല് സുരക്ഷാ കാരണങ.ങള് മുന്നിര്ത്തി ഇദേഹത്തിന്റെ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ഗുയ്ല്ഫോയ്ലിനെ ഐസോലേറ്റ് ചെയ്തിരിക്കുകയാണ്. എന്നാല് രോഗലക്ഷണങ്ങള് പ്രകടമാക്കാത്തതിനാല് വീണ്ടും പരിശോധന നടത്തു മെന്ന് ട്രംപ് വിക്ടറി ഫിനാന്സ് കമ്മിറ്റി ചീഫ് ഓഫ് സ്റ്റാഫ് സെര്ജിയോ ഗോര് അറിയിച്ചു. മുമ്പ് ഫോക്സ് ന്യുസില് പ്രവര്ത്തിച്ചിരുന്ന ഗുല്ഫോയ്ല് ഈ വര്ഷം ആദ്യമാണ് ട്രംപ് വിക്ടറി ഫിനാന്സ് കമ്മിറ്റി നാഷണല് ചെയര്വുമനായി സ്ഥാനമേറ്റെടുത്തത്.







Comments