
സതാംപ്ടണ്: ഇംഗ്ലണ്ടിന്റെ പേസ് ബൗളര്‍ ജെയിംസ് ആന്ഡേഴ്സണിനെതിരേ ആരോപണം. വെസ്റ്റിന്‍ഡീസിനെതിരേ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ആന്ഡേഴ്സണ് പന്തില്‍ ഉമിനീര് പുരട്ടിയതായാണ് ആരോപണം.
കോവിഡ് -1ഠ വൈറസ് മഹാമാരിയെ തുടര്‍ന്നു നിര്‍ത്തി വച്ച ക്രിക്കറ്റിന്റെ മടങ്ങിവരവിന് തുടക്കമിട്ട മത്സരമായിരുന്നു അത്്. ടെസ്റ്റിന്റെ ചരിത്രത്തില്‍ ആദ്യമായി കാണികളെ കൂടാതെ നടത്തിയ ആദ്യത്തെ മത്സരവുമായിരുന്നു. കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചായിരുന്നു മത്സരം.
ടെസ്റ്റിനിടെ ആന്ഡേഴ്സന് പന്തിന്റെ തിളക്കം കൂടാന്‍ തുപ്പല് ഉപയോഗിച്ചെന്ന വിമര്‍ശം സാമൂഹിക മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. കോവിഡിനെ പശ്ചാത്തലത്തില്‍ പന്തില്‍ തുപ്പല് ഉപയോഗിക്കുന്നതിനു രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ആന്ഡേഴ്സന് ഇതു ലംഘിച്ച് പന്തില്‍ തുപ്പല് പ്രയോഗിച്ചെന്നാണ് ആരോപണം. ടെസ്റ്റിന്റെ അഞ്ചാം ദിവസത്തെ താരത്തിന്റെ ആക്ഷനാണ് സംശയമുയര്‍ത്തിയത്. നിയമം ലംഘിച്ച് ഒന്നിലേറെ തവണ പന്തില്‍ തുപ്പല് പ്രയോഗിച്ചാല്‍ അഞ്ചു റണ്‍ പെനല്‍റ്റിയായി എതിര് ടീമിനു ലഭിക്കുമെന്ന് ഐ.സി.സി. മുന്നറിയിപ്പ് നല്‍കിയിരുന്നു.
പന്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ആന്ഡേഴ്സന് അവസാന ദിവസം ശരിക്കും വിഷമിക്കുന്നതു കാണാമായിരുന്നുവെന്നും താരം അതിനായി തുപ്പല് ഉപയോഗിച്ചതാകുമെന്നാണു വാദം. അഞ്ചാം ദിവസത്തെ ആറാം ഓവറിനിടെയുള്ള ദൃശ്യങ്ങളാണ് ആന്ഡേഴ്സന് പന്തില്‍ തുപ്പല് ഉപയോഗിച്ചെന്നതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. താരം അത് ചെയ്തിട്ടുണ്ടോയെന്ന കാര്യം അത്ര വ്യക്തമല്ല.
വിവാദത്തെത്തുടര്‍ന്നു സ്കൈ സ്പോര്‍ട്സ് ചാനല്‍ മറ്റൊരു ക്യാമറ ആംഗിളില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിട്ടുണ്ട്. വിയര്‍പ്പ് കൊണ്ടാണ് ആന്ഡേഴ്സന് പന്ത് മിനുക്കുന്നതെന്ന് ഇതില്‍നിന്നു വ്യക്തമാണ്. പന്തില്‍ വിയര്‍പ്പ് ഉപയോഗിക്കുന്നതിന് വിലര്ക്കേര്പ്പെടുത്തിയിട്ടില്ല. ആന്ഡേഴ്സന് വിയര്‍പ്പ് തന്നെയാണ് ഉപയോഗിച്ചതെന്ന കാര്യം ഇംഗ്ലണ്ട് മുന്‍ നായകനും കമന്റേറ്ററുമായ നാസര്‍ ഹുസൈനും സ്ഥിരീകരിച്ചു. താന്‍ കാമറന്മാരുടെ സഹായത്തോടെ ഉറപ്പു വരുത്തിയെന്നും ഹുസൈന് വ്യക്തമാക്കി.






