
മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതുയോഗത്തില്‍ 5ജി സേവനം നല്‍കുന്നതിന്റെ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് സൂചന. കൂാതെ, സൗദി ആരാംകോയുമായുള്ള 1500 കോടി ഡോളറിന്റെ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. ജിയോ പ്ലാറ്റ്ഫോം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന കാര്യവും പൊതുയോഗത്തില്‍ ചര്‍ച്ച ആയേക്കാം.
നാലുവര്‍ഷം മുന്‍പാണ് ഇത്തരത്തില്‍ ഒരുവാര്‍ഷിക പൊതുയോഗത്തില്‍ ജിയോയുടെ വരവ് അംബാനി പ്രഖ്യാപിച്ചത്. ലോകകോടീശ്വരന്മാരില് ആറാമനാണ് ഇപ്പോള്‍ അംബാനി. അതുകൊണ്ട് തന്നെ പ്രധാനപ്പെട്ട പല പ്രഖ്യാപനങ്ങള്‍ക്കും കാതോര്‍ത്തിരിക്കുകയാണ് ഓഹരി ഉടമകള്‍. ഇന്‍ഷുറന്‍സ് ബ്രോക്കിങ്, മ്യൂച്വല്‍ ഫണ്ട് ഉള്‍പ്പടെയുള്ള ധനകാര്യ സേവനങ്ങളും പ്രതീക്ഷിക്കുന്നണ്ട്.
500 വ്യത്യസ്ത ഇടങ്ങളില്‍നിന്നായി ഒരുലക്ഷത്തിലധികംവരുന്ന ഓഹരി ഉടമകള്‍ക്ക് ഓണ്‍ലൈനായി യോഗത്തില്‍ ഒരേസമയം പങ്കെടുക്കാനുള്ള സൗകര്യമാണ് കമ്പനി ഒരുക്കിയിരിക്കുന്നത്. രണ്ടുമണിക്കാണ് വാര്‍ഷിക പൊതുയോഗം തുടങ്ങുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിലും യുട്യൂബിലും തത്സമയം സംപ്രേഷണം ഉണ്ടാകും. ഇ - കൊമേഴ്സ് സംരംഭമായ ജിയോമാര്‍ട്ടിന്റെ സാധ്യതകളും യോഗത്തില്‍ ഉയര്‍ന്നുവന്നേക്കാം.






