
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ഉള്‍പ്പെട്ട എയര്‍ ഇന്ത്യ സാറ്റ്സ് മുന്‍ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബ് രാജിവച്ചു. ഗ്രൗഡ് ഹാന്‍ഡലിംഗ് ഏജന്‍സിയായ ഭദ്ര ഇന്റര്‍നാഷണലില്‍ നിന്നാണ് രാജിവച്ചത്. സ്വപ്നയുമായുള്ള ബന്ധത്തെ തുടര്‍ന്ന് വിവാദത്തില്‍പെട്ടതോടെ കമ്പനിതന്നെ നിര്‍ദേശിച്ചപ്രകാരമാണ് രാജിയെന്ന് സൂചനയുണ്ട്.
മുന്‍പ്, എയര്‍ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ വ്യാജ ലൈംഗികാതിക്രമ പരാതി നല്‍കിയതിനു പിന്നില്‍ സ്വപ്നയ്ക്കൊപ്പം ബിനോയ്ക്കും പങ്കുണ്ടെന്ന് കണ്ടെത്തിയിരുന്നു. സിബുവിന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് എയര്‍ ഇന്ത്യ സാറ്റ്സില്‍ നിയമിക്കപ്പെട്ടത് ബിനോയ് ജേക്കബിന്റെ കാലത്തായിരുന്നു. അയോഗ്യത മറച്ചുവെച്ച് സ്വപ്നയെ നിയമിച്ചത് ബിനോയ് ജേക്കബ് ആണെന്നും സാറ്റസ് ജീവനക്കാര്‍ക്ക് പണം നല്കി സ്വര്‍ണക്കടത്തിന് സമ്മര്‍ദം ചെലുത്താറുണ്ടെന്നും മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായ മെറിന് മാത്യു വെളിപ്പെടുത്തിയിരുന്നു.
ബിനോയ് ജേക്കബ് വിമാനത്താവളത്തില്‍ പാസ് നേടിയത് അനധികൃതമായാണ് എന്നും തെളിഞ്ഞിരുന്നു. ഒരു കേസില്‍ അന്വേഷണവും മറ്റൊരു കേസില്‍ വിചാരണയും നേരിടുമ്പോള്‍ തന്നെയാണ് പോലീസില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി വിമാനത്താവളത്തില്‍ പ്രവേശിച്ചത്. അധികം വൈകാതെ തന്നെ ബിനോയ് ജേക്കബിനെ ഈ കേസില്‍ ചോദ്യം ചെയ്തേക്കുമെന്ന സൂചനയുണ്ട്.






