
നിരവധി സിനിമകളിൽ നായികയായും സഹനടിയായുമൊക്കെ അഭിനയിച്ചിട്ടുള്ള താരമാണ് നടി പ്രവീണ. കൂടാതെ മിനി സ്ക്രീനിലും ഒട്ടനവധി പരമ്പരകളുടെ ഭാഗമാണ്. ഗൗരി എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. ശേഷം കളിയൂഞ്ഞാല് എന്ന മമ്മൂട്ടി നായകനായ സിനിമയിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധ നേടിയത്. അതിനുശേഷം അഭിനയിച്ച സിനിമയായിരുന്നു സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഒരാള്‍ മാത്രം. 1997 ൽ ആയിരുന്നു സിനിമ പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ അന്നത്തെ സിനിമാ സെറ്റിലെ ഓര്‍മ്മ ചിത്രങ്ങള്‍ ഇൻസ്റ്റയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രവീണ.






