
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ തോത് അതിരൂക്ഷം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മരിച്ചിരിക്കുന്നത് 4127 പേരാണ്. ഇന്ത്യയിലെ ഉയര്‍ന്ന ജനസാന്ദ്രത രോഗവ്യാപനത്തിന്റെ തോത് കൂട്ടുകയാണ്. ഇന്നലെ മാത്രം 38141 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 545 മരണം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഒരാഴ്ചയ്്ക്കിടയില് ഇത് നാലാം തവണയാണ് ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ 1,07,686,1 കോവിഡ് രോഗികളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 3.74 ലക്ഷം ആക്ടീവ് കേസുകള്‍ നിലവിലുണ്ട്. 6.75 ലക്ഷം പേര് രോഗമുക്തി നേടി. ഈയാഴ്ചയാണ് ഏറ്റവുമധികം കോവിഡ് മരണങ്ങള് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പലയിടത്തും സാമൂഹ്യവ്യാപനം നടന്നതോടെയാണിത്. അതേ സമയം, ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മരണനിരക്ക് ഇന്നലെ കുറവായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 600 ലേറെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇന്നലെ അത് 545 ആയിരുന്നു.
ആകെ മരണസംഖ്യ 26787 ആയി. മഹാരാഷ്ട്ര(144), കര്‍ണാടക(93) സംസ്ഥാനങ്ങളില്‍ വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ ഇന്നലെ മരണം കുറവായിരുന്നു. എന്നാല്‍, തമിഴ്നാട് (88), ആന്ധ്രാ(52)സംസ്ഥാനങ്ങളില്‍ മരണസംഖ്യ ഉയര്‍ന്നു. ലോക്ക്്ഡൗണ്‍ ആരംഭിച്ച് നാലുമാസം ആകുമ്പോള്‍ മഹാരാഷ്ട്രയില്‍ മാത്രം മൂന്നുലക്ഷത്തോളം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. മുംബൈയിലാണ് കൂടുതല്‍ പേരെ രോഗം ബാധിച്ചത്.
മഹാരാഷ്ട്രയില്‍ ഇന്നലെ മാത്രം 8348 േകസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണിത്. തമിഴനാട്(4807), കര്‍ണാടക (4537), ആന്ധ്രാപ്രദേശ് (3963), ബംഗാള്‍ (2198), അസ്സം (1218), ഗുജറാത്ത് (960) എന്നിങ്ങനെയാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍.






