
ദുബായ്: മകളെ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി പിതാവ്. വീട്ടില്നിന്ന് 'രക്ഷിക്കണേ' എന്ന് നിലവിളിച്ചു കൊണ്ട് ഇറങ്ങി ഓടിയ പെണ്കുട്ടിയെ പിന്തുടര്ന്ന പിതാവ് സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ച് വീഴ്ത്തുകയായിരുന്നെന്നു ദൃക്സാക്ഷി പറഞ്ഞു.
'അവളുടെ ശരീരം രക്തത്തില് കുളിച്ചിരുന്നു. അവളെ പിന്തുടര്ന്ന് പിതാവ് ആദ്യം സിമന്റ് കട്ടകൊണ്ട് തലയ്ക്ക് അടിച്ചു വീഴ്ത്തി. അവള് നിശ്ചലമാകുന്നതു വരെ തലയില് അടിച്ചുകൊണ്ടേ ഇരുന്നു. അവളുടെ കരച്ചില് കേട്ട് ഓടിയെത്തിയ അയല്വാസികളുടെ മുന്നില്വച്ചാണ് അയാള് അവളെ ക്രൂരമായി കൊലപ്പെടുത്തിയത്. കൊന്നതിനു ശേഷം അവളുടെ മൃതദേഹത്തിന് അടുത്തിരുന്ന് അയാള് ചായ കുടിക്കുകയും സിഗരറ്റ് വലിക്കുകയും ചെയ്തുവെന്നും ദൃക്സാക്ഷി പറഞ്ഞു
ജോര്ദാനിലാണ് സംഭവം. വര്ഷങ്ങളായി വീട്ടില് സഹോദരന്മാരുടെയും പിതാവിന്റെയും ക്രൂര പീഡനങ്ങള്ക്ക് വിധേയയായ അഹ്ലം എന്ന മുപ്പതുകാരിയാണ് പിതാവിന്റെ ക്രൂര കൃത്യത്തിന് ഇരയായത്.







Comments