ന്യൂഡല്‍ഹി: മകളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച രണ്ടംഗ സംഘത്തെ നേരിട്ട് ഒരു അമ്മ. കിഴക്കന്‍ ഡഹിയിലാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ നാലു വയസുകാരിയെ വീട്ടില്‍ നിന്ന് ബലമായി തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.
വീട്ടിലെത്തി വെള്ളം ചോദിച്ച ഇവര്‍ അമ്മയുടെ ശ്രദ്ധ മാറിയ ഉടന്‍ കുട്ടിയെ ബലമായി പിടിച്ച് ബൈക്കില്‍ കയറ്റി. എന്നാല്‍ ഇവരെ നേരിട്ട് കുട്ടിയെ ബലമായി ബൈക്കില്‍ നിന്ന് അമ്മ താഴെയിറക്കി. ഇതോടെ ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടി. ആളുകള്‍ എത്തിയതോടെ ഇരുവരും ബൈക്കില്‍ രക്ഷെപ്പടുകയായിരുന്നു.
എന്നാല്‍, അയല്‍വാസിയായ ഒരാള്‍ ഇവരെ വഴി തടസപ്പെടുത്തി പിടികൂടാന്‍ ശ്രമിച്ചെങ്കിലും രണ്ട് പേരും ഓടി രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉപേക്ഷിച്ചു പോയ ബൈക്ക്, ബാഗ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് പ്രതികളെയും പോലീസ് പിടികൂടി. ഇവരുടെ ബാഗില്‍ നിന്ന് തോക്കും വെടിയുണ്ടകളും പോലീസ് കണ്ടെടുത്തു.
അതേ സമയം, കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ആളെ ഏര്‍പ്പെടുത്തിയത് കുട്ടിയുടെ ഇളയച്ഛന് ആണെന്ന് പോലീസ് കണ്ടെത്തി. വസ്ത്രവ്യാപാരിയായ കുട്ടിയുടെ അച്ഛന്റെ വളര്‍ച്ചയില്‍ അസൂയതോന്നിയ സഹോദരന് പണത്തിനായാണ് കുട്ടിയെ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. കുട്ടിയെ വിട്ടുകിട്ടാന്‍ 35 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടാന്‍ ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
സംഭവത്തിന്റെ സിസിടിവി ദൃശ്യം കാണാം;

Comments