ഫ്ളോറിഡ: അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നേഴ്സ് മെറിന് ജോയിയുടെ മൃതദേഹം നാട്ടിലെത്തിക്കില്ല. മൃതദേഹം എംബാം ചെയ്യാന്‍ സാധിക്കാത്തതിനാല്‍ സംസ്കാരം അമേരിക്കയില്‍ തന്നെ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ശനിയാഴ്ചയാണ് സംസ്കാരം.
നേരത്തെ മെറിനെതിരെ ഫിലിപ്പ് വധഭീഷണി മുഴക്കിയിരുന്നതായി പിതാവ് ജോയി പറഞ്ഞു. ഫിലിപ്പിന് അമേരിക്കയില്‍ കാര്യമായ ജോലിയില്ലായിരുന്നു. മകള്‍ക്ക് ലഭിച്ചിരുന്ന ശമ്പളം പൂര്‍ണ്ണമായി ചിലവഴിച്ചിരുന്നത് ഫിലിപ്പാണ്. വിവാഹ ബന്ധം വേര്‍പെടുത്താന്‍ കോടതിയെ സമീപിച്ച ശേഷമാണ് ഇത്തവണ മടങ്ങിയതെന്നും പിതാവ് പറഞ്ഞു.
ചൊവ്വാഴ്ചയാണ് കോട്ടയം മോനിപ്പള്ളി സ്വദേശി മെറിന് ജോയിയെ ഭര്‍ത്താവ് ഫിലിപ്പ് മാത്യൂ കൊന്നത്. ഫ്ളോറിഡയിലെ ആശുപത്രിയില്‍ നിന്ന് രാത്രി ഷിഫ്റ്റ് പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ മെറിനെ ഫിലിപ്പ് കുത്തിക്കൊന്നത്. 17 തവണ മെറിന്റെ ശരീരത്തില്‍ കുത്തിയ ഫിലിപ്പ് ശേഷം മെറിന്റെ ശരീരത്തിലൂടെ കാറോടിച്ച് കയറ്റുകയും ചെയ്തിരുന്നു.





