
അന്ന ബെന്‍ നായികയായി എത്തിയ ഹെലന് ബോളിവുഡില്‍ ഒരുങ്ങുന്നു. നിര്‍മ്മാതാവ് ബോണി കപൂറാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബോണി കപൂറിന്റെ മകളും നടിയുമായ ജാന്‍വി കപൂറാണ് ഹെലന്റെ ബോളിവുഡ് റീമേക്കില്‍ നായികയാവുക. ജാന്‍വി നായികയാവുന്ന 'ദി ബോംബെ ഗേള്‍' എന്ന ചിത്രം ഈ വര്‍ഷം ആദ്യം ബോണി കപൂര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഹെലന് റീമേക്ക് ആവും ആദ്യം നടക്കുക. ബോണി കപൂറും സീ സ്റ്റുഡിയോസും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷമാവും ചിത്രീകരണം ആരംഭിക്കുക.
നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അന്ന ബെന്നിനൊപ്പം ലാലും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഒരു ഷോപ്പിംഗ് മാളിലെ ഭക്ഷണവിപണന ശാലയിലെ ജീവനക്കാരിയായ പെണ്‍കുട്ടി നേരിടേണ്ടിവരുന്ന ഒരു അസാധാരണ സാഹചര്യമാണ് പശ്ചാത്തലമാക്കുന്നത്. ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത് ശ്രീനിവാസന് ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം.






