
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ പലരും ഈ വാര്‍ത്ത ആഘോഷമാക്കിയിരുന്നു. ഇപ്പോള്‍ ഇത്തരത്തില്‍ അമിത് ഷായുടെ രോഗം ആഘോഷമാക്കുന്നവര്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.
ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
ആഭ്യന്തരമന്ത്രി അമിത്ഷാ കോവിഡ് പോസിറ്റീവ് ആയത് ആഘോഷിക്കാനുള്ള വാര്‍ത്തയല്ലെന്ന് മാത്രമല്ല, നമ്മുടെ രാജ്യത്തെ ആരോഗ്യസ്ഥിതി നിലവില്‍ എത്രത്തോളം ആശങ്കാജനകമാണ് എന്നതിന്റെ വ്യക്തമായ സൂചനയുമാണ്.
ആശയപരമായ വിയോജിപ്പുകള്‍ മനുഷ്യന് സൂക്കേട് വരുമ്പോള്‍ എടുത്തുപയോഗിക്കാനുള്ളതല്ല. അഥവാ, ഒരു മനുഷ്യന് വയ്യാണ്ട് ആശുപത്രിയില്‍ കിടക്കുമ്പോഴല്ല ഈ ജാതി വൃത്തികെട്ട വര്‍ത്താനം പറയേണ്ടത്.
അദ്ദേഹം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ഓരോ കോവിഡ് രോഗിയും സുഖം പ്രാപിക്കട്ടെ. നമ്മുടെ ലോകം എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവട്ടെ.
ഈ തുരങ്കത്തിനപ്പുറമുള്ള വെളിച്ചവും സ്വസ്ഥജീവിതവും അടുത്തെപ്പഴേലും കണ്ടാല്‍ മതിയായിരുന്നു...
Dr. Shimna Azeez






