
പത്തനംതിട്ട: ചിറ്റാര്‍ കുടപ്പനയില്‍ ഫാം ഉടമ പി.പി മത്തായി വനംവകുപ്പിന്റെ കസ്റ്റഡിയിലിരിക്കേ കിണറ്റില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് സസ്പെന്ഷന്. ചിറ്റാര്‍ റേഞ്ച് ഓഫീസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്.രാജേഷ് കുമാാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എ.കെ പ്രദീപ്കമാര്‍ എന്നിവരെയാണ് വനംവകുപ്പ് അന്വേഷണ വിധേയമായി സസ്പെന്റു ചെയ്തത്.
മത്തായിയെ കസ്റ്റഡിയിലെടുത്തത് ചട്ടങ്ങള്‍ പാലിക്കാതെയാണെന്നും മരിച്ചതോടെ ഉദ്യോഗസ്ഥര്‍ രേഖകള്‍ തിരുത്തുകയും ചെയ്തുവെന്ന് വനംവകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മത്തായിയുടെ കുടുംബം ആരോപണം ഉന്നയിച്ച രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി.
മത്തായിയെ കസ്റ്റഡിയിലെടുക്കാന്‍ വീട്ടിലെത്തിയ ഏഴംഗ വനംവകുപ്പ് ജീവനക്കാരില്‍ ആറുപേരുടെയും പ്രാഥമിക മൊഴി എടുത്തിരുന്നു. ഒരു വനിതാ ജീവനക്കാരിയുടെ മൊഴിയാണ് ഇനി എടുക്കാനുള്ളത്. കേസില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. മത്തായിയുടെ മരണത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ മൃതദേഹം സംസ്കരിക്കില്ലെന്ന നിലപാടിലാണ് കുടുംബവും.
മത്തായിയുടെ മരണത്തില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് രണ്ട് ദ്യോഗസ്ഥരെ സസ്പെന്റു ചെയ്ത് മുഖംരക്ഷിക്കാനുള്ള നീക്കവും് സി.പി.ഐയുടെ ഇടപെടലും സസ്പെന്‍ഷനു പിന്നിലുണ്ട്.






