
'പിറന്നാള്‍ ആശംസകള്‍. നിനക്ക് പത്തൊന്‍പത് വയസായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. സമയം വളരെ വേഗം പറന്ന് പോവുകയാണ്. ഈ സമയം ഇങ്ങനെ പോവാതെ നീ എന്നും എന്റെ കുഞ്ഞ് ആയി ഇരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്..
മകള്‍ ഗൗരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പ്രവീണ പങ്കുവച്ച കുറിപ്പാണിത്. ഗൗരിയെ ചേര്ത്തിപിടിച്ചുനില്ക്കുന്ന ചിത്രവും പ്രവീണ പങ്കുവച്ചിട്ടുണ്ട്. പ്രവീണയുടെ ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ഗൗരിയ്ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുന്നത്. ബാംഗ്ലൂരില്‍ ബിബിഎ യ്ക്ക് പഠിക്കുകയായിരുന്നു മകള്‍ ഗൗരി.
നേരത്തെ ഒരു അഭിമുഖത്തില്‍ അവള്‍ക്ക് അഭിനയ മോഹം നന്നായിട്ടുണ്ടെന്ന് പ്രവീണ തുറന്ന് പറഞ്ഞിരുന്നു. ചെറുപ്പം മുതല്‍ നൃത്തവും അഭ്യസിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കോളജിലെ മിക്ക പരിപാടികള്‍ക്കും അവള് പങ്കെടുക്കാറുണ്ടെന്നും നല്ല വേഷങ്ങള്‍ വന്നാല്‍ അഭിനയിക്കണം എന്ന് തന്നെയാണ് അവളുടെ ആഗ്രഹമെന്നും പ്രവീണ പറഞ്ഞിരുന്നു.






