
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം തകര്‍ന്ന് സംഭവത്തില്‍ അതീവ ദുഖ:കരമായ സംഭവമെന്ന് ഗവര്‍ണറും മുഖ്യമന്ത്രിയും. അപകടത്തില്‍ മരിച്ചവര്‍ക്ക് 10 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും പ്രഖ്യാപിച്ചു.
ആശുപത്രിയില്‍ കഴിയുന്ന എല്ലാവരുടേയും ചികിത്സാ ചെലവ് സര്‍ക്കാര്‍ പൂര്‍ണ്ണമായും ഏറ്റെടുക്കുമെന്നും പരിക്കേറ്റവരുടെ തുടര്‍ ചികിത്സയുടെ കാര്യത്തിലും ശ്രദ്ധിക്കുമെന്നം പറഞ്ഞു. ഇവര്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തേടാം. നിര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മികച്ച രക്ഷാ പ്രവര്‍ത്തനമാണ് നടന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാവരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 മുതിര്‍ന്നവരും നാലു കുട്ടികളുമാണ് മരിച്ചത്. ഇവരില്‍ എട്ടുപേര്‍ കോഴിക്കോട് ജില്ലക്കാാരാണ്. മരിച്ചവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്. വിമാനത്തിന് തീ പിടിക്കാഞ്ഞത് ആശ്വാസമായി. തക്കസമയത്ത് ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തിയ എല്ലാവര്ക്കും മുഖ്യമന്ത്രി നനദി പറഞ്ഞു. രക്ഷാപ്രവര്‍ത്തനം സജീവമായിരുന്നു എന്നും ആശ്ചര്യപ്പെടുത്തുന്ന രീതിയിലാണ് ആള്ക്കാര് ഓടിക്കൂടിയതെന്നും പറഞ്ഞു.
അപകടം നടന്നയുടന്‍ നാട്ടുകാരും സര്‍ക്കാര്‍ ഏജന്‍സികളും ചേര്‍ന്ന് മികച്ച പ്രവര്‍ത്തനം നടത്തി. ഗവര്‍ണറും മുഖ്യമന്ത്രിയും ആശുപത്രിയില്‍ എത്തി പരിക്കേറ്റവരുടെ വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് സഹായം പ്രഖ്യാപിച്ചത്്. പാസ്റ്റുമാര്ട്ടം 3 മണിക്ക് പൂര്‍ത്തിയാക്കി പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹം എയര്‍ ഇന്ത്യ കൊണ്ടുപോകും. വൈകിട്ടോടെ അന്താരാഷ്ട്ര വിമാനങ്ങള്‍ ഇറങ്ങിത്തുടങ്ങും.






