
തിരുവനന്തപുരം: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ വെള്ളം പുറത്തേക്ക് ഒഴുക്കി വിടണമെന്ന് തമിഴ്നാടിനോട് കേരളം. ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്ക് കൊണ്ടുവരാനും നിര്‍ദേശം നല്‍കണമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത തമിഴ്നാട് ചീഫ് സെക്രട്ടറി കെ. ഷണ്മുഖന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
അതേസമയം ഷട്ടറുകള്‍ തുറക്കുന്നതിന് ചുരുങ്ങിയത് 24 മണിക്കൂര്‍ മുന്‍പ് കേരള സര്‍ക്കാരിനെ വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
രണ്ട് ദിവസങ്ങള്‍ ജില്ലയില്‍ പെുലര്ച്ചെറഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണെന്നും. ജലം പടിപടിയായി പുറത്തു വിടാനുള്ള അടിയന്തര നടപടികള്‍ ഉണ്ടാകണമെന്നും കത്തില്‍ അറിിയിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 134 അടിയിലെത്തി. ഇന്ന് പുലര്‍ച്ചെയോടെ മഴയുടെ ശക്തികുറഞ്ഞെങ്കിലും നീരൊഴുക്ക് ശക്തമായി തുടരുന്നതിനാലാണ് രാവിലെ ഒന്‍പതോടെ ജലനിരപ്പ് 134 അടിയിലേക്ക് ഉയര്‍ന്നത്.






