
കോട്ടയം: പാലമുറിയില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ എന്‍ഡിആര്‍എഫ് സംഘവും വെള്ളക്കെട്ടില്‍ പെട്ടു. നാട്ടുകാരും പോലീസും സംഘത്തിന് മുന്നറിയിപ്പിന് നല്‍കിയിരുന്നു. ഇത് അവഗണിച്ച് സംഘം മുന്നോട്ട് പോവുകയായിരുന്നു.
ഇതേ സ്ഥലത്ത് നിന്നാണ് ഇന്ന് പുലര്‍ച്ചെ മറ്റൊരു യുവാവിനെയും ഒഴുക്കില്‍പെട്ട് കാണാതായത്. അങ്കമാലി സ്വദേശി ജസ്റ്റിനെയാണ് കാണാതായത്. ഇയാള്‍ക്കായുള്ള തെരച്ചില്‍ ഇനിയും നടത്തേണ്ടിയിരിക്കുന്നു. മീനച്ചിലാറിന്റെ കൈവഴിയിലെ കുത്തൊഴുക്കിലാണ് ഇവര്‍ അകപ്പെട്ടത്.
ജീപ്പില്‍ തിരികെ എത്താന്‍ ശ്രമിക്കവേ വെള്ളം ഉയര്‍ന്നതുമൂലം ഒടുവില്‍ ജീപ്പ് പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങി നടക്കേണ്ടി വന്നു എന്‍ഡിആര്‍ എഫ് സംഘത്തിന്.






