
എന്‍ആര്‍ഐ ഗസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പിടികൂടി. വന്‍ പിടിപാടുള്ള സംഘമാണ് പിടിയിലായത്. അമ്പാല ജില്ലയില്‍ നിന്നും ഹരിയാന പോലീസാണ് പെണ്‍വാണിഭ സംഘത്തെ പിടികൂടിയതി. മൊഹ്റ വില്ലേജിലെ എന്‍ആര്‍ഐ ഗസ്റ്റ് ഹൗസില്‍ നിന്നും വ്യാഴാഴ്ചയാണ് സംഘത്തെ പോലീസ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അമ്പാല പോലീസ് ഡിക്ടടീവ് സ്റ്റാഫും വനിത പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്.
റെയ്ഡില്‍ 11 പേര് പിടിയിലായെന്ന് പോലീസ് അറിയിച്ചു. നാല് സ്ത്രീകളും ഏഴ് പുരുഷന്മാരുമാണ് പിടിയിലായത്. സംഘവുമായി പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്നാണ് വിവരം. പലരും ഇടപാടുകാര്‍ ആണെന്നും വിവരമുണ്ട്.






