
മുബൈ: ഭക്ഷണത്തില്‍ ഉപ്പ് കുറഞ്ഞതിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഭക്ഷണത്തിന്റെ പേരില്‍
ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് കുപിതനായ ഭര്‍ത്താവ് ഹൈവേ ഡിവൈഡറില്‍ നുസ്രത്ത് സിമ്രാന് എന്ന യുവതിയുടെ തല ഇടിപ്പിക്കുകയായിരുന്നു.
ദേണ്ടി ബസാര്‍ ജംഗ്ഷനിലെ ഹൈവേ ഡിവൈഡറില്‍ വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം. ഭര്‍ത്താവ് അബ്ദുള്‍ റഹ്മാന് ഷേഖ് അന്‍സാരിയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവര്‍ തെരുവിലെ നടപ്പാതയിലാണ് താമസിച്ചിരുന്നത്.
യുവതിയെ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. ഭര്‍ത്താവിനെതിരേ നരഹത്യയ്ക്കാണ് കേസെടുത്തിയിരിക്കുന്നത്.






