
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. വെന്്റിലേറ്ററിന്െ്റ സഹായത്തോടെയാണ് അദ്ദേഹത്തിന്‍െ്റ ജീവന് നിലനിര്‍ത്തിയിരിക്കുന്നതെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ശസ്ത്രക്രിയക്കായാണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിനിടെ അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു.
പ്രണബിന്െ്റ ആരോഗ്യനിലയില്‍ മാറ്റമില്ലെന്ന് ഞായറാഴ്ച രാവിലെ ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. അദ്ദേഹത്തിന് വെന്‍്റിലേറ്റര്‍ സഹായം നല്‍കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സംഘം അദ്ദേഹത്തെ തുടര്‍ച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അതേസമയം പ്രണബ് മുഖര്‍ജി ജീവിതത്തിലേക്ക് തിരിച്ചു വരുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹത്തിന്‍െ്റ മകന് അഭിജിത്ത് മുഖര്‍ജി പറഞ്ഞു. അദ്ദേഹത്തിന്‍െ്റ ആരോഗ്യനില സാവധാനം മെച്ചപ്പെടുന്നുണ്ടെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ പിന്‍ബലത്തില്‍ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിജിത്ത് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രണബ് മുഖര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.






