
മുംബൈ : മഹാരാഷ്ട്രയിലെ ബീഡ് പോലീസിനൊപ്പം നിഴല്‍പോലെ നടന്നു കേസ് തെളിയിക്കാന്‍ മിടുക്കനായ ഒരാള്‍ കൂടെ ഉണ്ടായിരുന്നു, റോക്കി എന്ന നായ.
365 കേസുകള്‍ ഇതുവരെ റോക്കിയുടെ സഹായത്തോടെ തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞു. പ്രതികള്‍ രക്ഷപ്പെട്ട രീതി അടക്കം മനസിലാക്കാന്‍ റോക്കിക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
എന്നാല്‍ ഇന്നലെ മുതല്‍ അവന് അവര്‍ക്കൊപ്പമില്ല. രോഗങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്ന റോക്കി ഇന്നലെ മരണത്തിന് കീഴടങ്ങി. റോക്കിയുടെ വിയോഗം ബീഡ്ലീ പോലീസിനെയാകെ കടുത്ത ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. ഔപചാരികമായി, ആദരം അര്‍പ്പിച്ച ശേഷമാണ് ഇവര്‍ റോക്കിയുടെ സംസ്കാരം നടത്തിയത്.






