മുംബൈ: നെറ്റ്വര്‍ക്ക് തകരാര്‍ പലനാടുകളിലും കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തെ കുറച്ചൊന്നുമല്ല ബാധിച്ചത്. പ്രത്യേകിച്ച്, പിന്നോക്ക മേഖലകളില്‍. നെറ്റ്വര്‍ക്ക് തകരാറിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസുകള്‍ മുടങ്ങുമെന്ന് ആയതോടെ കുട്ടികളുമായി മരത്തിനു മുകളില്‍ കയറി ക്ലാസ് എടുക്കുകയാണ് ഈ യുവാവ്. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രം വാര്‍ത്ത വാര്‍ത്ത ഏജന്‍സികള്‍ വരെ ഏറ്റെടുത്തു.
മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ജില്ലയില്‍പെട്ട ധദ്ഗണ് എന്ന ഗ്രാമത്തിലാണ് സംഭവം. മൊബൈല്‍ ടവറുകള്‍ വളരെ കുറവുള്ള സ്ഥലമാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറിയതോടെ ഈ നാട്ടിലെ കുട്ടികള്‍ ശരിക്കും കഷ്ടപ്പെട്ടു. ഇതു മനസ്സിലാക്കിയാണ് മികച്ച നെറ്റ്വര്‍ക്ക് കിട്ടുന്നതിന് യുവാവ് കുട്ടികളുമായി മരത്തിനു മുകളില്‍ കയറിയത്.
കൊവിഡ് കാലത്ത് ഗ്രാമീണ മേഖലയിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം എത്തിക്കാന്‍ പല സംസ്ഥാനങ്ങളിലും അധ്യാപകര്‍ സഹിച്ച കഷ്ടപ്പാട് ചെറുതല്ല. ഝാര്‍ഖണ്ഡിലെ ദുംകയില്‍ ബന്കാന്തി ഗ്രാമത്തിലെ സ്കൂള്‍ ഹെഡ്മാസ്റ്റര് ഗ്രാമത്തിലൂടെനീളം ലൗഡ് സ്പീക്കറുകള്‍ സ്ഥാപിച്ചാണ് കുട്ടികളെ പഠിപ്പിച്ചത്.
കുട്ടികളെ പഠിപ്പിക്കാന്‍ ഫ്രിഡ്ജിന്റെ ചില്ല് ട്രേയ്ക്ക് മുകളില്‍ മൊബൈല്‍ സ്ഥാപിച്ച് അതിനടിയില്‍ ഇരുന്ന് ബുക്കില്‍ എഴുതി കുട്ടികളെ പഠിപ്പിച്ച അധ്യാപികയും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ചില്ല് ട്രെയും മുകളിലെ മൊബൈല്‍ ഫോണിന്റെ കാമറയില്‍ പകര്‍ത്തിയാണ് അധ്യാപിക എഴുതുന്നത് വിദ്യാര്‍ത്ഥികളെ കാണിച്ചിരുന്നത്.

Comments