
ആഗ്ര: വനിത ഡോക്ടര്‍ ആഗ്രയില്‍ ക്രൂരമായി കൊല്ലപ്പെട്ടു. ഡോക്ടറുടെ കാമുകനെന്ന് അവകാശപ്പെട്ടയാള്‍ അറസ്റ്റിലായി. ഇയാളും ഡോക്ടറാണ്.
യുവതി വിഹാഭ്യര്ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകം എന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ആരോപണം.
ആഗ്രയ്ക്കടുത്തുള്ള എസ്എന്‍ മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗം പിജി വിദ്യാര്‍ഥിനിയായ ഡോ. യോഗിത ഗൗതമാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി
യോഗിതയെ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞതുമുതല് കോളജില്‍ നിന്ന് കാണാതായിരുന്നു. യോഗിതയുടെ സീനിയറായിരുന്ന ഡോ വിവേക് തിവാരി വിവാഹാഭ്യര്‍ത്ഥന നടത്തി ഭീഷണിപ്പെടുത്തിയിരുന്നതായി പിന്നാലെ മാതാപിതാക്കള്‍ പോലീസിന് പരാതി നല്കി. തെരച്ചിലിനിടെ കോളേജിന് അടുത്ത് നിന്ന് തലക്കും കഴുത്തിനും മുറിവേറ്റ നിലയില്‍ യോഗിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് നടന്ന അമന്വഷണത്തില് ഡോ. വിവേക് തിവാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി കുറ്റ സമ്മതം നടത്തുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കാര്‍ യാത്രക്കിടെ കഴുത്തറുത്തെന്നാണ് വിവേക് തിവാരി വെളിപ്പെടുത്തുന്നത്. യോഗിതയുമായി ദീര്‍ഘകാലം പ്രണയത്തിലായിരുന്നുവെന്നും പ്രതി പറയുന്നുണ്ട്. അതേ സമയം കൊലപാതകത്തിലേക്ക് നയിച്ച പ്രകോപനം എന്തെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.






