
ആലുവ : ആലുവയിലെ മൂന്നുവയസ്സുകാരന് മരിച്ചത് ശ്വാസംമുട്ടല്‍ മൂലം. നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് ശാസ്ത്രീയ പരിശോധനാഫലം.
ന്യൂമോണിയ ഹൃദയ അറകള്‍ക്കും ശ്വാസകോശത്തിനും തകരാറുണ്ടാക്കി. കൂട്ടിക്ക് ആവശ്യമായ ഓക്സിജന്‍ രക്തത്തില്‍നിന്ന് ലഭിച്ചിരുന്നില്ലെന്നും പരിശോധനാഫലത്തില്‍ വ്യക്തമായി.
മൂന്നുവയസുകാരന്റെ മരണത്തില്‍ ചികില്‍സാപിഴവുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. നാണയം വിഴുങ്ങിയതല്ല മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.






