ന്യൂഡല്‍ഹി: അര്‍ജുന പുരസ്കാര പട്ടികയില്‍ നിന്ന് തഴഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും കായികമന്ത്രി കിരണ്‍ റിജ്ജുവിനും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്. ഖേല്‍രത്ന പുരസ്കാരം നേടിയ സാഹചര്യത്തിലാണ് സാക്ഷിക്കും ഭാരോദ്വാഹനത്തില്‍ ലോക ചാംമ്പ്യനായ മീരാ ഭായ് ചാനുവിനും ഇത്തവണ അര്‍ജുന അവാര്‍ഡ് നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇരുവരെയും പട്ടികയില്‍ നിന്ന് കായിക മന്ത്രാലയം തഴഞ്ഞത്.
അര്‍ജുന പുരസ്കാരം നേടാന്‍ താന്‍ ഇനി രാജ്യത്തിനായി ഏത് മെഡലാണ് നേടേണ്ടതെന്ന ചോദ്യമുയര്‍ത്തിയാണ് സാക്ഷിയുടെ കത്ത്. 2017 ലെ കോമണ്വെല്തത് ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും അതേ വര്‍ഷം നടന്ന ഏഷ്യന്‍ ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയ താരമാണ് സാക്ഷി. 2018 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സാക്ഷി വെങ്കലവും നേടി. 2016 ലാണ് സാക്ഷി മാലിക്കിന് ഖേല്‍രത്ന പുരസ്കാരം ലഭിച്ചത്. രാജ്യത്തെ ഉയര്‍ന്ന നാലാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മശ്രീ നല്‍കിയും രാജ്യം സാക്ഷിയെ ആദരിച്ചു.
തന്റെ ഗുസ്തി കരിയറില്‍ ഇനി അര്‍ജുന പുരസ്കാരം ലഭിക്കാനുള്ള സാധ്യത അവശേഷിക്കുന്നുണ്ടോ എന്നും സാക്ഷി കത്തില്‍ ചോദ്യമുയര്‍ത്തി. സാധ്യമായ എല്ലാ പുരസ്കാരങ്ങളും സ്വപ്നം കണ്ടാണ് കായിക താരങ്ങള്‍ മുന്നോട്ടു പോകുന്നത്. അതിനു വേണ്ടിയാണ് തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്നത്.. കത്തില്‍ സാക്ഷി ചോദ്യമുയര്‍ത്തി.
അര്‍ജുന നേടാന്‍ രാജ്യത്തിനായി ഇനി ഏത് മെഡലാണ് നേടണ്ടത്? പ്രധാനമന്ത്രിയോട് ചോദ്യമുയര്‍ത്തി സാക്ഷി മാലിക്!