
തിരുവനന്തപുരം: ഓണക്കിറ്റില്‍ ശര്‍ക്കരയ്ക്കു പകരം പഞ്ചസാര ഉള്‍പ്പെടുത്താന്‍ നിര്‍ദേശം. ശര്‍ക്കര പായ്ക്കറ്റില്‍ തൂക്കക്കുറവരും ഗുണനിലവാരക്കുറവും കണ്ടെത്തിയ സ്ഥലങ്ങളിലാണ് പകരം ഒന്നരക്കിലോ പഞ്ചസാര ഉള്‍ക്കൊള്ളിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഓണക്കിറ്റിനായി എത്തിച്ച ശര്‍ക്കര ഗുണനിലവാരം ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സപ്ലൈകോ തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു. ശര്‍ക്കരയുടെ തൂക്കത്തില്‍ 100 ഗ്രാം വരെ കുറവുള്ളതായാണ് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൊടുപുഴ, നെടുങ്കണ്ടം, വൈക്കം, റാന്നി, പാറക്കോട്, തിരുവല്ല, പത്തനംതിട്ട എന്നിവിടങ്ങളിലെ ഡിപ്പോകളില്‍ വിതരണക്കാര്‍ നല്കിയ 3620 ക്വിന്റല്‍ ശര്‍ക്കര തിരിച്ചയയ്ക്കാനാണ് സിഎംഡി നിര്‍ദേശം നല്‍കിയത്.






