
ന്യൂഡല്‍ഹി: അസമില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി. താനൊരു രാഷ്ട്രീയ നേതാവല്ല, അങ്ങനൊരു ആഗ്രഹവും തനിക്കില്ല. ആരും അത്തരം വാഗ്ദാനവുമായി തന്നെ സമീപിച്ചിട്ടില്ലെന്നും ഗോഗോയി പറഞ്ഞു. രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗവും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയും തമ്മിലുള്ള വ്യത്യാസം ആളുകള്‍ക്ക് മനസ്സിലാകാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഗോഗോയി പറഞ്ഞു.
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തപ്പോള്‍ അത് സ്വീകരിച്ചത് ബോധപൂര്‍വമാണ്. കാരണം എന്‍െ്റ സ്വാതന്ത്ര്യം നിലനിര്‍ത്തിക്കൊണ്ട് എനിക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളില്‍ എന്‍െ്റ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കാന്‍ അവസരം ലഭിക്കുമല്ലേ. അത് എങ്ങനെയാണ് എന്നെ ഒരു രാഷ്ട്രീയക്കാരനാക്കി മാറ്റുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ഗോഗോയി പറഞ്ഞു.
രഞ്ജന്‍ ഗോഗോയി അസം തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗോഗോയിയാണ് വെളിപ്പെടുത്തിയത്. രഞ്ജന്‍ ഗോഗോയിയെ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാത്തേക്ക് പരിഗണിക്കുന്നുവെന്ന് തരുണ്‍ ഗോഗോയിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
അയോധ്യ കേസിലെ വിധിയില്‍ ബി.ജെ.പി സന്തുഷ്ടരാണ്. അതുകൊണ്ടുതന്നെ രഞ്ജന്‍ ഗോഗോയി ഉടന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങും. അതന്െളറ ആദ്യ പടിയാണ് രാജ്യസഭാംഗത്വം. അല്ലെങ്കില്‍ എന്തുകൊണ്ടാണ് അദ്ദേഹം രാജ്യസഭാംഗത്വം നിരസിക്കാത്തതെന്നും തരുണ്‍ ഗോഗോയി ചോദിച്ചു.






