
മലയാള ഗാനത്തോടൊപ്പം വര്‍ക്ക് ഔട്ട് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. ചെന്നൈ സൂപ്പര്‍ കിങ്സ് ടീമിന്റെ ഭാഗമായി െഎപിഎല്ലില്‍ പങ്കെടുക്കാന്‍ യുഎഇയിലെത്തിയ അദ്ദേഹം ദുബായിലെ താജ് ഹോട്ടല്‍ മുറിയില്‍ വ്യായാമം ചെയ്യുന്ന വീഡിയോയാണ് ജഡേജ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഇന്‍സ്റ്റാഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 'You know you're in Dubai when you work out to Mallu songs! ?? @ravindra.jadeja #WhistlePodu' എന്ന കുറിപ്പോടെയാണ് വിഡിയോ. പള്ളിവാള് ഭദ്രവടക്കം എന്നു തുടങ്ങുന്ന നാടന്‍പാട്ടാണ് ജഡേജ വ്യായാമം ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ കേള്‍ക്കുന്നത്.
ഐപിഎല്ലില്‍ പങ്കെടുക്കാനായിട്ടാണ് മുംബൈ ഇന്ത്യന്‍, ചെന്നൈ സൂപ്പര്‍ കിങ്സ്, ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാന് റോയല്‍സ്, കിങ്സ് ഇലവന് പഞ്ചാബ്, ഡല്‍ഹി ക്യാപിറ്റല്‍സ്, സണ്‍റൈസേഴ്സ് ഹൈദരബാദ് എന്നീ ടീമുകള്‍ യുഎഇയില്‍ എത്തിയിരിക്കുന്നത്.
ലോകത്തെ ഏറ്റവും ആഡംബര ഹോട്ടലുകളില്‍ ചിലതിലാണ് ടീമുകള്‍ യുഎഇയില്‍ താമസിക്കുന്നത്. ദുബായിലെയും അബുദാബിയിലെയും ഹോട്ടലുകളും റിസോര്‍ട്ടുകളുമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്.






