
കണ്ണെത്താ ദൂരത്തോളം ടയറുകള്‍ മാത്രം, അങ്ങനയൊരു സ്ഥലമുണ്ട്. ഇവിടെയല്ല അങ്ങ് കുവൈത്തില്‍ കുവൈറ്റിലെ സുലാബിയ മരുപ്രദേശത്താണ് ആരെയും അമ്പരപ്പിക്കുന്ന ടയറുകളുടെ ശവപ്പറമ്പുള്ളത്. കുവൈറ്റില്‍ ഉപയോഗശൂന്യമായ ടയറുകള്‍ ഈ പ്രദേശത്താണ് നിക്ഷേപിക്കുന്നത്. എല്ലാവര്‍ഷവും മരുഭൂമിയില്‍ വലിയ കുഴികള്‍ എടുത്താണ് പഴയ ടയറുകള്‍ നിക്ഷേപിക്കുന്നത്.
കുവൈറ്റിന് സമീപത്തുള്ള രാജ്യങ്ങളും ഇവിടേക്ക് ടയറുകള്‍ അയയ്ക്കുന്നുണ്ട്. കുവൈറ്റിലെ നാല് കമ്പനികള്‍ക്കാണ് ടയര്‍ നിര്‍മാര്‍ജനത്തിന്റെ ചുമതല. കൂടാതെ ടയറുകള്‍ ഇവിടെ നിക്ഷേപിക്കാന്‍ അവര്‍ നല്ലൊരു തുക മറ്റുള്ളവരില്‍ നിന്ന് വാങ്ങുന്നുമുണ്ട്. മറ്റു രാജ്യങ്ങളില്‍ ടയറുകള്‍ കൂട്ടിയിടുന്നത് അനുവദിക്കാറില്ല. യൂറോപ്യന്‍ ലാന്‍ഡ്ഫില്‍ റൂള്‍സ് അനുസരിച്ച് ടയറുകള്‍ മണ്ണില്‍ നിക്ഷേപിക്കുന്നത് നിയമവിരുദ്ധമാണ്. വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ടയര്‍ ശരാശരി 30,000 കിലോമീറ്റര്‍ വരെ ഉപയോഗിക്കാനാവും എന്നാണ് കണക്ക്. ഉപയോഗ ശൂന്യമായ ടയറുകള്‍ ഉപേക്ഷിക്കാറാണ് എല്ലാവരും ചെയ്യുന്നത്.






