
പത്തനംതിട്ട: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് എന്‍.ഐ.എയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും വൈകാതെ എത്തുമെന്ന് ഭരണതലത്തിലുള്ള ചില ഉന്നതര്‍ക്ക് അറിയാമായിരുന്നെന്നു സൂചന.
സെക്രട്ടേറിയറ്റിലെ തന്ത്രപ്രധാന മേഖലയായ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഇന്നലെയുണ്ടായ അഗ്നിബാധയുമായും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണവും തമ്മില്‍ ബന്ധമുണ്ടെന്നു സംശയിക്കാനുള്ള പ്രധാന കാരണവും ഇതാണ്.
സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസര്‍ നിര്‍വ്വഹിക്കേണ്ട വിഷയങ്ങള്‍ അദ്ദേഹത്തെ ഒഴിവാക്കി അസിസ്റ്റന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസറുടെ മേശപ്പുറത്ത് എത്തിയതു സംബന്ധിച്ച അന്വേഷണമാണ് എന്‍.ഐ.എ പ്രധാനമായും അന്വേഷിക്കുന്നത്.
2018-ല്‍ മുന്‍ സംസ്ഥാന പ്രൊട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനെ തല്‍ സ്ഥാനത്തു നിന്നും മാറ്റിയ ശേഷം പിന്നീട് എത്തിയ ഓഫീസര്‍ക്ക് മുന്നില്‍ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.
എന്നാല്‍ സ്ഥാനം നഷ്ടപ്പെട്ട ഷൈന്‍ എ. ഹക്കിനെ ഒന്നാം പ്രൊട്ടോക്കോള്‍ ഓഫീസറായ ചീഫ് സെക്രട്ടറിക്ക് തൊട്ടു താഴെ അസിസ്റ്റന്റ് ചീഫ് പ്രൊട്ടോക്കോള്‍ ഓഫീസറായി അവരോധിക്കുകയായിരുന്നു സര്‍ക്കാര്‍.
കേന്ദ്ര തീരുമാനത്തെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഈ നീക്കത്തിനു ശേഷം യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ എല്ലാം പരിശോധിച്ചത് െഷെന്‍ എ. ഹക്കാണ്.






