കോഴിക്കോട്:ഗ്രൗണ്ടിൽ എതിർ ഗോൾമുഖം വിറയ്പ്പിക്കുന്ന ഐ.എം വിജയനെ മാത്രമേ നമുക്കറിയൂ. എന്നാൽ മൂന്നു വയസ്സുകാരിയെ നെഞ്ചിൽക്കിടത്തി താരാട്ട് പാടിയുറക്കുന്ന മുത്തച്ഛനായ ഐ.എം വിജയനെ കണ്ടിട്ടുണ്ടോ? അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സ്പോർട്സ് ഗ്രൂപ്പുകളിൽ ആരാധകർ പങ്കുവെയ്ക്കുന്നത്.
'ഉണ്ണികളേ...ഒരു കഥ പറയാം...ഈ പുല്ലാങ്കുഴലിൻ കഥ പറയാം...' എന്ന മോഹൻലാൽ ചിത്രത്തിലെ പാട്ടുപാടിയാണ് ഐ.എം വിജയൻ കൊച്ചുമകൾ അഥീവയെ ഉറക്കുന്നത്. ഉറങ്ങിയ കുഞ്ഞിനെ തലോടുന്നതും ഉമ്മ വെയ്ക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. അഥീവയുടെ അമ്മ അർച്ചനയാണ് മനോഹരമായ ഈ നിമിഷം ക്യാമറയിൽ പകർത്തിയത്.

പോലീസ് ഉദ്യോഗസ്ഥനായ വിജയൻ കുറേനാളായി ജോലിത്തിരക്കിലായിരുന്നു. ഇപ്പോൾ കുടുംബത്തോടൊപ്പം തൃശൂരിലെ വീട്ടിലുണ്ട്. ഈ സമയത്ത് കുഞ്ഞാവ അഥീവയെ കൊഞ്ചിക്കുന്ന തിരക്കിലാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ. അഥീവയുടെ ചിരിയും കളിയുമാണ് ഇപ്പോൾ വിജയന്റെ ലോകം. കൊച്ചുമകൾ ഉണ്ടായശേഷം ഇന്ത്യയുടെ മുൻതാരത്തിന്റെ ജീവിതശൈലിയിലും മാറ്റം വന്നു.
വിജയന്റെ മൂത്തമകൾ അർച്ചനയുടേയും കോഴിക്കോട് സ്വദേശി ആദിലിന്റേയും മകളാണ് അഥീവ. 2017 ജൂൺ ആറിനാണ് ആദിലിനും അർച്ചനയ്ക്കും മകൾ പിറന്നത്.

Comments