ന്യൂഡല്‍ഹി: ഐ.എ.എസ്, ഐ.പി.എസ് തസ്തികകളിലേക്ക് മുസ്ലീങ്ങള്‍ കടന്നുവരുന്നത് യു.പി.എസ്.സി ജിഹാദാണെന്ന് ആരോപിച്ച് വിദ്വേഷ പ്രചാരണം നടത്തിയ സുദര്‍ശന ടി.വി സംപ്രേക്ഷണം ചെയ്യുന്ന വിവാദ പരിപാടിക്ക് ഡല്‍ഹി ഹൈക്കോടതി വിലക്ക്. ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതി നടപടി.
വെള്ളിയാഴ്ച എട്ട് മണിക്കാണ് പരിപാടിയുടെ സംപ്രേക്ഷണം തീരുമാനിച്ചിരുന്നത്. സമീപകാലത്ത് ഐ.എ.എസ്, ഐ.പി.എസ് തസ്തികകളില്‍ മുസ്ലീം വിഭാഗക്കാര്‍ കൂടി വരികയാണെന്നും ഇതിന് പിന്നില്‍ യു.പി.എസ്.സി ജിഹാദാണെന്നും ആരോപിച്ചായിരുന്നു വിദ്വേഷ പ്രചാരണം. ആര്.എസ്.എസ് അനുഭാവം പുലര്‍ത്തുന്ന സുരേഷ് ചവങ്കെയാണ് പരിപാടി അവതരിപ്പിക്കുന്നത്. പരിപാടിയുടെ പ്രമോഷന് വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്.
അഖിലേന്ത്യാ സര്‍വീസുകളായ ഐ.പി.എസ്, ഐ.എ.എസ് തസ്തികകളില്‍ മുസ്ലീം സാന്നിധ്യം കൂടുതലാണ്. ഇതെങ്ങനെയാണ് സംഭവിച്ചത്. ജാമിയ ജിഹാദിലൂടെ ഇവരൊക്കെ ഉയര്‍ന്ന തസ്തികകളില്‍ എത്തിയാല്‍ രാജ്യത്തിന്റെ ഗതിയെന്താകും - സുരേഷ് ചവെങ്ക പറഞ്ഞു.
ഇയാളുടെ വിദ്വേഷ പ്രചാരണത്തിനെതിരെ നേരത്തെ ഐ.പി.എസ് അസോസിയേഷന് രംഗത്ത് വന്നിരുന്നു. അഖിലേന്ത്യാ സര്‍വീസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെക്കുറിച്ച് സുദര്‍ശന ടി.വിയില്‍ ഒരു വാര്‍ത്ത വന്നിട്ടുണ്ട്. വര്‍ഗീയത നിറഞ്ഞ ഉത്തരവാദിത്തമില്ലാത്ത മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരമാണ് ഇത് എന്ന് ഐ.പി.എസ് അസോസിയേഷന് ട്വീറ്റ് ചെയ്തു.
लोकतंत्र के सबसे महत्वपूर्ण स्तंभ कार्यपालिका के सबसे बड़े पदों पर मुस्लिम घुसपैठ का पर्दाफ़ाश.
देश को झकझोर देने वाली इस सीरीज़ का लगातार प्रसारण प्रतिदिन. शुक्रवार 28 अगस्त रात 8 बजे से सिर्फ सुदर्शन न्यूज़ पर.@narendramodi @RSSorg pic.twitter.com/B103VYjlmt— Suresh Chavhanke “Sudarshan News” (@SureshChavhanke) August 25, 2020
ചാനലിന്െ്റ വിദ്വേഷ പ്രചാരണത്തിനെതിരെ നിരവധി പേര് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. സുദര്‍ശന ചാനലിനും എഡിറ്റര്‍ക്കുമെതിരെ പരാതി നല്‍കുമെന്ന് വിവരാവകാശ പ്രവര്‍ത്തകനായ സാകേത് ഗോഖലെ ട്വീറ്റ് ചെയ്തു. ഒരു സമുദായത്തെ ലക്ഷ്യം വച്ചുള്ള അങ്ങേയറ്റത്തെ വര്‍ഗീയ ഉള്ളടക്കമായിരുന്നു ചാനലിന്േ്റത്. പരാതി നല്കിയ ശേഷം മറ്റ് വിവരങ്ങള്‍ അറിയിക്കാമെന്നും സാകേത് വ്യക്തമാക്കി.






