
ന്യൂഹാംപ്ഷെര്: അമേരിക്കയ്ക്ക് ഒരു വനിതാ പ്രസിഡന്റ് വരുന്നതിനെ താന്‍ പിന്തുണയ്ക്കുന്നു. പക്ഷേ അതിന് അനുയോജ്യ തന്റെ മകള്‍ ഇവാന്‍ക ട്രംപാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ തെരഞ്ഞെടുപ്പമായി ബന്ധപ്പെട്ട് റിപ്പബഌക്കന്‍ പാര്‍ട്ടിയുടെ പ്രചരണറാലിയില്‍ പങ്കെടുത്ത് ന്യൂ ഹാംപ് ഷെയറില്‍ വെള്ളിയാഴ്ച നടത്തിയ അഭിസംബോധനയിലാണ് ട്രംപ് വെടി പൊട്ടിച്ചത്. ഇന്ത്യന്‍ വംശജയായ കമലാ ഹാരീസ് അമേരിക്കന്‍ പ്രസിഡന്റാകാന്‍ മതിയായ യോഗ്യതയുള്ളയാളല്ല എന്നും വൈറ്റ് ഹൗസിലെ സീനിയര്‍ അഡൈ്വസറായ തന്റെ മകള്‍ ഇവാന്‍ക ട്രംപാണ് ശരിയായ ഉത്തരമെന്നും പറഞ്ഞു.
''അമേരിക്കയ്ക്ക് വനിതാ പ്രസിഡന്റ് വരുന്നതിനെ താന്‍ പിന്തുണയ്ക്കും പക്ഷേ അങ്ങിനെയുണ്ടെങ്കില്‍ തന്റെ മകള്‍ ഇവാന്‍കയാണ് അതിന് ഏറ്റവും അനുയോജ്യ.'' ട്രംപ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്നെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമം നടത്തിയയാളാണ് 55 കാരിയായ കമാലാഹാരീസ്. എന്നാല്‍ മതിയായ പിന്തുണ കിട്ടിയിരുന്നില്ല. എന്നാല്‍ നവംബര്‍ 3 ന് നടക്കുന്ന തെരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന് കമലാ ഹാരീസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെയാണ് കമലാഹാരീസ് വീണ്ടും വെള്ളി വെളിച്ചത്തിലേക്ക് വന്നത്. ജോ ബൈഡന് പ്രഖ്യാപനം നടത്തുമ്പോള്‍ അമേരിക്കയിലെ ഒരു രാഷ്ട്രീയപാര്‍ട്ടി സമുന്നത പദവിയിലേക്ക് നിര്‍ദേശിക്കുന്ന ആദ്യ ഇന്തോ അമേരിക്കന്‍ വംശജ, കറുത്തവര്‍ഗ്ഗക്കാരി, തുടങ്ങിയ നേട്ടങ്ങളാണ് തേടി വന്നത്.
ജമൈയ്ക്കന്‍ പിതാവിനും ഇന്ത്യന്‍ മാതാവിനും അമേരിക്കയില്‍ പിറന്ന മകളാണ് കമലാഹാരീസ്. '' ആദ്യ വനിതാ പ്രസിഡന്ിറശന കാണാന്‍ ഞാനും ആഗ്രഹിക്കുന്നു. എന്നാല്‍ കമലാ ഹാരീസ് അതിന് യോഗ്യയല്ല. അവര്‍ ഇപ്പോള്‍ ചെയ്യുന്ന രീതി വെച്ച് അവരെ അമേരിക്കയുടെ വനിതാ പ്രസിഡന്റായി കാണാന്‍ താന്‍ താല്‍പ്പര്യപ്പെടുന്നില്ല.'' റാലിയെ അഭിസംബോധന ചെയ്ത് ട്രംപ് പറഞ്ഞു. നിറഞ്ഞ കയ്യടിയോടെയാണ് ട്രംപിന്റെ അനുയായികള്‍ ഈ പ്രഖ്യാപനത്തെ വരവേറ്റത്. ചിലര്‍ ഇവാന്‍ക യെന്ന് ഉച്ചത്തില്‍ വിളിക്കുകയും ചെയ്തു. ഇതു കേട്ട് അവരെല്ലാം ഇവാന്‍ക മതിയെന്നാണ് പറയുന്നതെന്നും അതിന് അവരെ കുറ്റം പറയേണ്ടെന്നും ട്രംപ് പറഞ്ഞു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബഌക്കന്‍ പാര്‍ട്ടി ട്രംപിന്റെ സ്ഥാനാര്‍ത്ഥിത്വം വ്യാഴാഴ്ച അംഗീകരിച്ചതിന് പിന്നാലെ ട്രംപിന്റെ ആദ്യ റാലിയായിരുന്നു. കമലാഹാരീസിന്റെ പോപ്പുലാരിറ്റി ഇപ്പോള്‍ സിംഗിള്‍ ഡിജിറ്റിലേക്ക് വീണിരിക്കുകയാണെന്നും അവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്‍വാങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അവര്‍ ഒരു സ്ത്രീയെ തെരഞ്ഞെടുക്കുമ്പോള്‍ അവര്‍ കരുത്തുറ്റയാളായിരുന്നു. ജനപ്രീതിയില്‍ മുന്നിലുള്ള ഒരാള്‍. എന്നാല്‍ ഏതാനും മാസത്തെ കാലം കൊണ്ട് അത് താഴേയ്ക്ക് വീണു. ഇപ്പോള്‍ അത് 15,12,11, ഒമ്പത്, എട്ട്. അഞ്ച്, മൂന്ന്, രണ്ട് എന്ന നിലയില്‍ ആയിരിക്കുകയാണെന്നും പറഞ്ഞു. പ്രചരണം തുടങ്ങുമ്പോള്‍ ഉണ്ടായിരുന്നിടത്ത് നിന്നും വലിയ തോതിലാണ് ജനപ്രീതി കൂപ്പു കുത്തിയിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു.






