
മുംബൈ: നടന് സുശാന്ത് സിങ് രാജ്പുതിന്റെ കേസില്‍ നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചു. അദ്ദേഹം മരിക്കുന്നതിന് ആറുദിവസം മുന്‍പ്, സഹോദരി പ്രിയങ്ക സുശാന്തിന് കൈമാറിയ മെസേജുകളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതില്‍ വിഷാദരോഗത്തിനുള്ള ചില മരുന്നുകള്‍ ശുപാര്‍ശ ചെയ്തിരുന്നുവെന്നാണ് സിബിഐയുടെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) കണ്ടെത്തല്‍.
സുശാന്തിന്റെ പിതാവ് കെ.കെ. സിങ് നല്കിയ മൊഴിയില്‍ മകന് വിഷാദരോഗം ഉണ്ടോ എന്ന് അറിയില്ലായിരുന്നുവെന്നാണ് പറഞ്ഞത്. ്രപിയങ്ക മരുന്നുകളെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡോക്ടറുടെ ഉപദേശമില്ലാതെ അത്തരം മരുന്നുകള്‍ ലഭിക്കില്ലെന്ന് സുശാന്ത് പറയുന്നുണ്ട്. പിന്നീട്, ജൂണ്‍ എട്ടിന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ (ആര്‍എംഎല്‍) ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. തരുണ്‍ കുമാര്‍ നല്കിയ കുറിപ്പടി സുശാന്തിന് നല്കി.
ജൂണ്‍ 8ന് പുലര്‍ച്ചെ 4.30നും 5.30നും ഇടയിലാണ് ഈ സംഭാഷണങ്ങള്‍ നടന്നത്. അതേസമയം, മരിക്കുന്നതിനും ദിവസങ്ങള്‍ക്കു മുന്‍പ് സുശാന്ത് തന്റെ പേരും മാനസികരോഗത്തെക്കുറിച്ചുള്ള വിവരങ്ങളും ഗൂഗിള്‍ ചെയ്തിരുന്നുവെന്ന് നേരത്തെ വ്യക്തമായിരുന്നു.
റിയ, സുശാന്തിന്റെ 15 കോടി രൂപ തട്ടിയെടുത്തുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്. സുശാന്തിന്റെ പിതാവിന്റെ പരാതിയില്‍ ബിഹാര്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ അന്വേഷണം നടത്തിയ സിബിഐയ്ക്കും ഇഡിക്കും ഈ ആരോപണത്തില്‍ ഇതുവരെ തെളിവു ലഭിച്ചിട്ടില്ല.






