
‘‘ലോകത്ത് നല്ലതും ചീത്തയുമുണ്ട്. രണ്ടാം ജന്മത്തിലേക്ക് വഴി തുറന്ന് തന്നത് ഒരു പോലീസുകാരനാണ്. വേശ്യാലയത്തില്‍ എത്തപ്പെട്ട ശേഷം ദിവസവും പത്തും പന്ത്രണ്ടും പുരുഷന്മാരുടെ കാമക്കൊതിയില് പിച്ചിച്ചീന്തപ്പെട്ടു കൊണ്ടിരുന്ന എന്നെ വേശ്യാലയത്തിന് പുറത്തേക്ക് കൊണ്ടുപോയി അയാള്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുപോയി വിട്ടു. യാത്രാ ചെലവിനായി 3000 രൂപയും കയ്യില്‍ വെച്ചു തന്നു. ആറ് വര്‍ഷത്തിന് ശേഷം നാട്ടിലെത്തിയ ഞാന്‍ ഇപ്പോള്‍ ഒരു എംബ്രോയ്ഡറി ഫാക്ടറിയില്‍ ജോലി ചെയ്തു കുടുംബം പോറ്റുന്നു.’’
ദാരിദ്ര്യം ജീവിതദു:ഖത്തിലേക്ക് തള്ളിവിട്ട ഒരു യുവതി കമാരം പിന്നിടും മുമ്പ് നേരിട്ട ദുരന്തങ്ങളെക്കുറിച്ച് ഹ്യൂമന്‍സ് ഓഫ് ബോംബെയുടെ ഫെയ്സ്ബുക് പേജില്‍ കുറിച്ചിരിക്കുന്ന ജീവിതാനുഭവങ്ങള്‍ ഞെട്ടിപ്പിക്കുകയും കരയിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. 16 വയസ്സുള്ളപ്പോള്‍ ആര്‍ത്തവം ഒഴിവാക്കാന്‍ അവര്‍ മരുന്നുകള്‍ തന്നുതുടങ്ങി. രക്തസ്രാവവും വേദനയും കൊണ്ട് കഷ്ടപ്പെടുമ്പോള്‍ പോലും പുരുഷന്മാര്ക്ക് തൃപ്തി കൊടുക്കുന്ന കാര്യത്തില്‍ നിന്നും അവര്‍ ഒഴിവാക്കിയിരുന്നില്ല. പെണ്‍കുട്ടി കണ്ണീരോടെ പറയുന്നു.
എല്ലാ ദിവസവും അനേകം തവണ ലൈംഗികതയില്‍ ഏര്‍പ്പെടണമായിരുന്നു. ആദ്യ കാലത്ത് എതിര്‍ത്തപ്പോള്‍ സ്വകാര്യഭാഗങ്ങളില്‍ മെഴുക് ഉരുക്കിയൊഴിച്ചു. ജനലിലൂടെ പുറത്തേക്ക് എറിഞ്ഞുകളയുമെന്ന് ഭീഷണിപ്പെടുത്തി. ട്രെയിന്‍ യാത്രക്കിടെ പരിചയപ്പെട്ട കകോലി ബിശ്വാസ് എന്ന സ്ത്രീയാണ് ചതിച്ചത്. ഹാല്‍ദിയയില്‍ ജോലി വാങ്ങിത്തരാമെന്ന് കൂടെ കൂട്ടിയ അവര്‍ വാങ്ങിത്തന്ന ചായയും കേക്കും കഴിച്ചതോടെ തലകറങ്ങി വീണു. കണ്ണു തെളിക്കുമ്പോള്‍ പുനെയിലെ വേശ്യാലയത്തിലായിരുന്നു.
കകോലി തന്നെ ബഡി ദീദിക്ക് വിറ്റു എന്നായിരുന്നു അവിടെയുള്ളവര്‍ പറഞ്ഞുതന്നത്. മറ്റു 30 പെണ്‍കുട്ടികള്‍ക്കൊപ്പം ജീവിതം ഇരുട്ടിലായി. പ്രതിഷേധിക്കാന്‍ പോലൂം സമയം കിട്ടിയില്ല. അതിന് മുമ്പായി തന്നെ അവിടെ വന്ന പുരുഷന്മാര്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബ്ബന്ധിതയായി. പ്രതിരോധിക്കാനുള്ള ശ്രമങ്ങളെല്ലാം ശരീരത്തില്‍ മുറിവുകളും ചതവുകളും കൂട്ടിക്കൊണ്ടിരുന്നു. ഇരുമ്പുവടി കൊണ്ട് തല്ലിച്ചതച്ചു. ലൈംഗികകവയവത്തില് ചൂടുള്ള മെഴുക് ഉരുക്കിയൊഴിച്ചു പൊള്ളിച്ചു. ഒരിക്കല്‍ തള്ളിത്താഴെയിട്ടു. ഉയരത്തില്‍ നിന്ന് വീണു പല്ലുകള്‍ നഷ്ടപ്പെട്ടു. സ്വന്തം ശരീരം വില്ക്കാന് തയാറാകുന്നതു വരെ രണ്ട് മാസത്തോളം ക്രൂര പീഡനം തുടര്‍ന്നു.
പിടിച്ചു നില്ക്കാന് കഴിയാതെ വന്നപ്പോള്‍ അവര്‍ക്കു വഴങ്ങാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. അനേകം പുരുഷന്മാര്ക്കൊപ്പം കിടക്കേണ്ടി വരുന്നതിനാല്‍ ശരീരം വല്ലാതെ വേദനിച്ചു. രക്ഷപ്പെടാനുള്ള ശ്രമങ്ങളെല്ലാം ഗുണ്ടകള്‍ കാവല്‍ ഉണ്ടായിരുന്ന പ്രധാന വാതിലുകളില്‍ അവസാനിച്ചു. ഇടപാടുകാരനായി വന്നയാളിന്റെ ഫോണ്‍ ഉപയോഗിച്ച് ബന്ധുവിനെ വിളിച്ച് രക്ഷപ്പെടാനുള്ള ശ്രമം പോലും പിടിക്കപ്പെട്ടു. ഇതോടെ മൊബൈല്‍ ഫോണിനും നിരോധനം വന്നു. രാത്രി മുഴുവന്‍ ഞാന്‍ അമ്മയെക്കുറിച്ച് ഓര്‍ത്ത് കരഞ്ഞു.
എന്നാല്‍ ഒരിക്കല്‍ അടുത്തു വന്നത് പൊലീസുകാരനാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് അതിജീവനത്തിനുള്ള വഴികള്‍ തുറന്നത്. എന്റെ വേദന അയാള്‍ തനിക്കൊപ്പം കൊണ്ടുപോകുന്ന്ു എന്ന് ബഡി ദീദിയെ ബോധ്യപ്പെടുത്തി കൊല്‍ക്കത്തയ്ക്ക് ഒരു ട്രെയിന്‍ ടിക്കറ്റ് എടുത്തുതന്നു റെയില്‍വേസ്റ്റേഷനില്‍ കൊണ്ടുപോയി വിട്ടു. പത്തുവയസ്സുള്ളപ്പോള്‍ അച്ഛന് മരിച്ചു. കൂട്ടിന് രോഗിയായ അമ്മയും പഠിക്കുന്ന കുഞ്ഞനുജത്തിയും. പഠനം ഉപേക്ഷിച്ചു കൊല്‍ക്കത്തയില്‍ ഫാക്ടറിയില്‍ ജോലി ചെയ്തു. പിന്നീട് ഫാക്ടറി പൂട്ടിയതോടെ ജീവിതം വീണ്ടും ദുരിതത്തിലായി പുതിയ തൊഴില്‍ തേടുമ്പോഴായിരുന്നു ക്രൂരതയ്ക്ക് ഇരയായത്.
ആറു വര്‍ഷത്തിന് ശേഷം തമ്മില്‍ കണ്ടുമ്പോള്‍ ആലിംഗനം ചെയ്തു. പിന്നെ ഹൃദയം ശാന്തമാകും വരെ കരഞ്ഞു. നീ ഞങ്ങളെ എന്നന്നേക്കുമായി വിട്ടുപോയെന്നാണ് കരുതിയിരുന്നത് എന്നായിരുന്നു അമ്മ പറഞ്ഞത്. ഒന്നും പറയാന്‍ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. പറഞ്ഞാല്‍ അവര്‍ മരിച്ചുപോകുമായിരുന്നു. കുറേ നാളത്തേക്ക് ആദ്യം പുറത്തേക്ക് ഇറങ്ങാന്‍ മടിയായിരുന്നു. വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞു. ഒരു എന്‍ജിഒ സമീപിച്ച് പരാതി നല്കാന് ധൈര്യം നല്‍കിയതോടെയാണ് ജീവിതം ആശ്വാസത്തിലേക്ക് വഴിമാറിത്തുടങ്ങി. ഇപ്പോള്‍ ഒരു എംബ്രോയ്ഡറി സ്ഥാപനത്തില്‍ ജോലി ചെയ്ത് കുടുംബം പോറ്റാനുള്ള വക സമ്പാദിക്കാന്‍ കഴിയുന്നുണ്ട്. അമ്മയ്ക്ക് വേണ്ടി ഇനിയൊരു വീടു വാങ്ങണം.
ഇപ്പോഴും ആ പഴയ ജീവിതത്തില്‍ അനുഭവിച്ചതൊന്നും താങ്ങാന്‍ ശേഷിയില്ല. മനസ്സിലെ മുറിവുകള്‍ ഇപ്പോഴും കരിഞ്ഞിട്ടില്ല. നല്ലഭാവിക്ക് ഉണ്ടാക്കാനുള്ള കഠിന പ്രയത്നത്തിലാണ്. സഹായിച്ച എന്‍ജിഒ യ്ക്ക് ഒപ്പം നിന്ന് എന്റെ ശബ്ദം കണ്ടെത്താനുള്ള ശ്രമത്തിലാണ്. കൂടുതല്‍ വനിതാപോലീസുകാര്‍ക്ക് പിന്നാലെ സഞ്ചരിക്കാന്‍ തുടങ്ങിയതോടെ തങ്ങള്‍ നേരിടുന്ന പ്രയാസങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കുടുതല്‍ സ്ത്രീകള്‍ മുമ്പോട്ട് വരുന്നുണ്ട്. എന്നെ ജീവിതത്തിലേക്ക് സഹായിച്ച പോലീസുകാരനും ക്രൂരത കാട്ടിയ ദീതിയും മനുഷ്യരാണ്. ലോകത്ത് നല്ലതും ചീത്തയുമുണ്ട്. നന്മയ്ക്ക് വേണ്ടി പേരാടണമെന്നതാണ് ഇപ്പോഴത്തെ തീരുമാനം.






