ചങ്ങനാശേരി: വിദ്യാര്‍ത്ഥികള്‍ക്ക് അയച്ച ഓണാശംസയില്‍ ഹിന്ദുക്കളെ അപമാനിച്ചുവെന്ന് ആരോപിച്ച ഹിന്ദു ഐക്യവേദി നല്കിയ പരാതിയില്‍ പ്രധാനാധ്യാപികയെ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിച്ചു. നെടുങ്കുന്നം സെന്റ് തെരാസാസ് സ്കൂള്‍ പ്രധാനാധ്യാപികയായ സി. റീത്താമ്മയെയാണ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാപ്പ് പറയിച്ചത്. അധ്യാപിക മാപ്പ് പറയുന്നതിന്റെ വീഡിയോ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ഓണത്തിനോട് അനുബന്ധിച്ച് സി. റീത്താമ്മ വാട്സ്ആപ്പിലൂടെ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. ചവിട്ടിത്താഴ്ത്തപ്പെടുന്നവന്റെ ആഘോഷമാണ് ഓണം എന്നായിരുന്നു വീഡിയോയിലെ പ്രധാന സന്ദേശം.
ഓണം ചവിട്ടേല്‍ക്കുന്നവന്റെ സുവിശേഷമാണ്. കൊടുത്തവനെ വാങ്ങുന്നവന് ചവിട്ടുന്ന കഥയാണ് എന്ന് തുടങ്ങുന്ന വീഡിയോയയില്‍ ലോകചരിത്രത്തില്‍ ആരെങ്കിലും കൊടുത്തിട്ടുണ്ടോ അവര്‍ക്കെല്ലാം ചവിട്ടേറ്റിട്ടുണ്ടെന്നും മഹാബലിയെപ്പോലെ മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ഇവരെല്ലാം ജീവിച്ചതെന്നും പറയുന്നുണ്ട്. ഓണ സന്ദേശത്തിന് ഉദാഹരണമായി ക്രിസ്തു, മഹാത്മാ ഗാന്ധി, മാര്ട്ടിന് ലൂഥര്‍ കിംഗ്, നെല്‍സണ്‍ മണ്ടേല, മാക്സ്മില്യന്‍ കോള്‍ബേ, മദര്‍ തെ;രസ, ഇറോം ശര്‍മ്മിള എന്നിവരുടെ പേരുകളും സിസ്റ്റര്‍ റീത്താമ്മ വീഡിയോയില്‍ പറയുന്നുണ്ട്.
ചതിയുടെയും വഞ്ചനയുടെയും വര്‍ഗീയതയുടെയും പാതാള ഗര്‍ത്തങ്ങളിലേക്ക് എത്ര വാമനന്മാര് ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചാലും നമുക്ക് നന്മയുടെയും സമത്വത്തിന്െ്റയും ശാന്തിയുടെയും ലോകത്ത് തന്നെ തുടരാമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. വീഡിയോ പുറത്ത് വന്നതോടെ സിസ്റ്റര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി രംഗത്ത് വരികയായിരുന്നു.






