
മുംബൈ: മൂംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ചതിന്റെ പേരില്‍ ശിവസേനയ്ക്കും മഹാരാഷ്ട്ര സര്‍ക്കാരിനും ബോളിവുഡ് നടി കങ്കണാറാണത്തിനോട് ദേഷ്യം അടങ്ങുന്നില്ല. കങ്കണയുടെ മുംബൈയിലെ ബംഗഌവില്‍ അനധികൃത കൂട്ടിച്ചേര്‍ക്കലുകളും നവീകരണങ്ങളും നടത്തിയെന്ന് ആരോപിച്ച് ബ്രിഹണ്‍ മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് നോട്ടീസ് പതിപ്പിച്ചു. പ്രദേശിക ഭരണകൂടത്തിന്റെ അനുമതി ഇല്ലാത്ത നവീകരണ പ്രവര്‍ത്തനം എന്നാണ് ആക്ഷേപം.
ബാന്ദ്രയുടെ പ്രാന്ത പ്രദേശത്തുള്ള പാലി ഹില്‍ ബംഗഌവിനെതിരേയാണ് നോട്ടീസ്. അധികൃതര്‍ നോട്ടീസുമായി എത്തിയെങ്കിലും കൈപ്പറ്റാന്‍ ആരും ഉണ്ടായിരുന്നില്ല. ഡസന്‍ കണക്കിന് കൂട്ടിച്ചേര്‍ക്കലുകള്‍ ബംഗഌവില്‍ നടത്തി എന്നാണ് ആരോപണം. ടോയ്ലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റിയെന്നും സ്റ്റെയര്‍ കേസിനരികില്‍ പുതിയ ടോയ്ലറ്റുകള് നിര്‍മ്മിച്ചെന്നും നോട്ടീസില്പറയുന്നു. നടി വീട്ടില്‍ അധിക സൗകര്യം ഒരുക്കുന്ന കാര്യത്തില്‍ അനുമതി വാങ്ങിയിട്ടുണ്ടോ എന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികരിക്കാനായിരുന്നു ആവശ്യം. എന്നാല്‍ ബിഎംസിയ്ക്കെതിരേ തന്റെ വസ്തുവകകള്‍ തകര്‍ത്തെന്ന് കാട്ടി ട്വിറ്ററില്‍ നടി തന്റെ ബാന്ദ്രയിലെ ഓഫീസിന്റെ പരിസരങ്ങളുടെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ പതിവ് സന്ദര്‍ശനത്തിന്റെ ഭാഗമായി നടിയുടെ ബാന്ദ്രയിലെ ഓഫീസില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം നടന്നതായി കണ്ടെത്തിയെന്നും അത് പിടിച്ചെടുക്കുന്ന പതിവ് നടപടിയുടെ ഭാഗമായിരുന്നു ഇതെന്നുമാണ് ബിഎംസിയുടെ നിലപാട്. മുംബൈയിലെ സ്ഥിതി ഇപ്പോള്‍ പാക് അധീന കശ്മീരിനെ പോലെ ആയി എന്ന കങ്കണയുടെ പരാമര്‍ശമാണ് ശിവസേനയെ ചൊടിപ്പിച്ചത്.
ശിവസേന നേതാക്കള്‍ താരത്തിനെതിരേ രംഗത്ത് വന്നെങ്കിലൂം ബിജെപി സംരക്ഷണയുമായി എത്തിയിട്ടുണ്ട്. താരത്തിന് വൈ പ്ലസ് കാറ്റഗറി സുരക്ഷ കേന്ദ്രം ഏര്‍പ്പാടാക്കിയിട്ടുണ്ട്. താരത്തിനെതിരേ ശിവസേന രംഗത്ത വന്നിട്ടുണ്ടെങ്കിലൂം നാളെ മുംബൈ സന്ദര്‍ശിക്കാനാണ് നടിയുടെ പദ്ധതി. താരത്തെ കാല് കുത്തിക്കില്ല എന്ന് ഭീഷണിയുണ്ടെങ്കിലും നാളെ എത്തുമെന്ന് ഉറപ്പിച്ച് നല്‍ക്കുകയാണ് കങ്കണ.






