
പാലക്കാട്: അട്ടപ്പാടിയില്‍ വീടുകളള്‍ നശിപ്പിച്ചും വീട്ടിനകത്ത് സൂക്ഷിച്ച ധാന്യങ്ങളുള്‍പ്പെടെ തിന്നു നശിപ്പിച്ചും ശല്യക്കാരനായ ബുള്‍ഡോസര്‍ ഇന്ന് രാവിലെ ചരിഞ്ഞു. സ്ഫോടക വസ്തു കടിച്ചതിനെ തുടര്‍ന്ന് ആനയുടെ വായില്‍ മുറിവേറ്റിരുന്നു. ഒരു മാസം മുന്‍പ് നിരവധി വീടുകള്‍ തകര്‍ത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ ഈ ആനയ്ക്ക് ബുള്‍ഡോസര്‍ എന്ന് വിളിപ്പേര് ഇട്ടത്.
അവശ നിലയില്‍ കണ്ടെത്തിയ ആനയെ മയക്ക് വെടി വെച്ച് വീഴ്ത്തിയതിന് ശേഷം ചികിത്സ നടത്താനായിരുന്നു വനം വകുപ്പിന്റെ ശ്രമം. അതിനിെടയാണ് ഇന്ന് രാവിലെ രാവിലെ ഏഴു മണിയോടെ ഷോളയൂര്‍ മരപ്പാലം ഭാഗത്ത് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
തീറ്റതേടി നാട്ടിലിറങ്ങിയതാണ് ആന. വനംവകുപ്പധികൃതര്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവെച്ചും പേടിപ്പിച്ചും കാടുകയറ്റാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പാഴായി. ഒടുവില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച് ആനയെ നിരീക്ഷിക്കാനുള്ള ശ്രമങ്ങളും വനം വകുപ്പ് ആരംഭിച്ചിരുന്നു.






