
മോഹൻലാൽ നായകനായി എത്തി, പൃഥ്വിരാജ് സംവിധാനം ചെയ്ത മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് ചിത്രമായി തീർന്ന ചിത്രമായിരുന്നു ലൂസിഫർ. മുരളി ഗോപിയുടെ കരുത്തുറ്റ തിരക്കഥയും അഭിനേതാക്കളുടെ അതിഗംഭീര പ്രകടനങ്ങളും ചിത്രത്തിന് മിഴിവേകി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് വേണ്ടിയുള്ള കാത്തിരിപ്പിലും കൂടിയാണ് സിനിമ ലോകം. മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് ആരാധകർക്ക് ഇടയിൽ ഏറെ ആവേശം കൊള്ളിക്കുന്ന ഒരു സൂചന പുറത്ത് വിട്ടിരിക്കുകയാണ് പൃഥ്വിരാജ്.
തിരക്കഥാകൃത്ത് മമുരളി ഗോപി മമ്മൂക്കയ്ക്ക് ആശംസകൾ അറിയിച്ച് കുറിച്ച ഇൻസ്റ്റാഗ്രാം പോസ്റ്റിന് “എന്നാൽ പിന്നെ” എന്ന ക്യാപ്ഷനും മൂങ്ങയുടെ സ്മൈലിയും പോസ്റ്റ് ചെയ്തിരിക്കുകയാണ് പൃഥ്വിരാജ്. ഇതോടെ എമ്പുരാനിൽ മമ്മൂട്ടി ഉണ്ടോയെന്ന അഭ്യൂഹം ശക്തമായി. എന്ന ചില ആരാധകർ ഇത് മമ്മൂട്ടിയെ വെച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യാൻ പോകുന്ന ചിത്രത്തിന്റെ സൂചനയാണെന്നും പറയുന്നുണ്ട്.






