
ന്യൂഡല്‍ഹി : ഫ്രാന്‍സില്‍നിന്നു വാങ്ങിയ ആദ്യ ബാച്ച് റഫാല്‍ വിമാനങ്ങള്‍ ഇന്ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. അംബാലയിലെ വ്യോമസേനാ താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറന്‍സ് പാര്‍ലി, മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായി എത്തുന്ന ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്നു വൈകിട്ടുതന്നെ മടങ്ങും.
അഞ്ച് വിമാനങ്ങളാകും സ്ക്വാഡ്രണ്‍ 17ന്റെ "ഗോള്‍ഡന്‍ ആരോസി"ന്റെ ഭാഗമാകുന്നത്. 60,000 കോടി രൂപ ചെലവിട്ട് 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് ഇന്ത്യ കരാറൊപ്പിട്ടിട്ടുള്ളത്. ജൂലൈ 27 നാണു ഫ്രാന്‍സില്‍നിന്നു വിമാനങ്ങള്‍ എത്തിയത്.

