ചെന്നൈ: നിയമരംഗത്തിന് സ്ഥിരോത്സാഹവും സമര്‍പ്പണവും ആവശ്യമാണെന്ന് ജസ്റ്റിസ് ദേവന് രാമചന്ദ്രന്. ചെന്നൈയിലെ വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി), വിഐടി സ്കൂള്‍ ഓഫ് ലോയില്‍ വിവിധ നിയമ ബിരുദ പ്രോഗ്രാമുകളില്‍ ചേരുന്ന വിദ്യാര്‍ഥികള്‍ക്കായി ഇന്‍ഡക്ഷന്‍ പ്രോഗ്രാമില്‍ വിശിഷ്ടാതിഥിയായി മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
'നിങ്ങളുടെ തൊഴിലില്‍ കുറുക്കുവഴികളൊന്നുമില്ല. ഇതൊരു മാരത്തണ്‍ ആണ്, ദീര്‍ഘനേരം ഓടാനും സ്വയം തയാറെടുക്കാനും നേരിടുന്ന പരാജയങ്ങളില്‍നിന്ന് നയിക്കപ്പെടാനും ഇത് നിങ്ങള്‍ക്ക് അവസരം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു മനുഷ്യന് പ്രാധാന്യമുള്ള എന്തും ഒരു അഭിഭാഷകന് പ്രധാനമാണ്. അതിനാല്‍, അഭിഭാഷകര്‍ സംവേദനക്ഷമതയുള്ളവരും, സഹാനുഭൂതിയുള്ളവരും, മനുഷ്യനെ നിയന്ത്രിക്കുന്നവരും ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി അഭിഭാഷക സാറാ സണ്ണി, എക്സഫേ്ലാ പേയ്മെന്റ്സ് ഇന്ത്യ ൈപ്രവറ്റ് ലിമിറ്റഡിലെ സീനിയര്‍ ലീഗല്‍ കൗണ്‍സിലും പൂര്‍വ വിദ്യാര്‍ഥിയുമായ മേഘ വിശ്വനാഥ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ചെന്നൈ വി.ഐ.ടി. പ്രോവൈസ് ചാന്‍സലര്‍ ഡോ. ടി. ത്യാഗരാജന് അധ്യക്ഷത വഹിച്ചു, വി.ഐ.ടി. സ്കൂള്‍ ഓഫ് ലോയുടെ ഡീന്‍ ഡോ. സി. ടി. റബ്ബിരാജ് നന്ദി പറഞ്ഞു.വി.ഐ.ടി .അഡീഷണല്‍ രജിസ്ട്രാര്‍ ഡോ. പി. കെ. മനോഹരന്, അക്കാദമിക് ഗവേഷണ ഡീന്‍ ഡോ. എ. നയീമുള്ള ഖാന്, ഫാക്കല്‍റ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




