ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മാധ്യമ വിചാരണയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതി. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ റിപ്പബ്ലിക് ടി.വി നടത്തുന്ന വ്യക്തിഹത്യാ പ്രചാരണങ്ങളെ തടയണമെന്ന് ആവശ്യപ്പെട്ട് ശശി തരൂര്‍ എം.പി സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പാകുന്നത് വരെ സംയമനം പാലിക്കാനും ഒച്ചപ്പാടും ബഹളവും കുറയ്ക്കാനും അര്‍ണാബ് ഗോസ്വാമിയോണ് ഡല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
നിലവില്‍ ഒരു കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ മാധ്യമങ്ങള്‍ സമാന്തര വിചാരണ നടത്തരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം നടന്നുകൊണ്ടിരിക്കുമ്പോള്‍ ആരെയെങ്കിലും കുറ്റവാളിയായി മുദ്രകുത്താന്‍ പാടില്ലെന്നും സ്ഥിരീകരിക്കാന്‍ കഴിയാത്ത അവകാശവാദങ്ങള്‍ ഉയര്‍ത്തരുതെന്നും ഡല്‍ഹി ഹൈക്കോടതി ജഡ്ജ് മുക്ത ഗുപ്ത വ്യക്തമാക്കി. തരൂരിന്‍െ്റ ഹര്‍ജിയില്‍ മറുപടി സമര്‍പ്പിക്കാന്‍ അര്‍ണാബ് ഗോസ്വാമിക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
അന്വേഷണത്തിന്െ്റയും തെളിവുകളുടെയും പവിത്രത മനസിലാക്കുകയും അത് ബഹുമാനിക്കുകയും ചെയ്യണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സുനന്ദ പുഷ്കറിന്െ്റ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം അവസാനിക്കുന്നത് വരെ അവരുമായി മരണവുമായി ബന്ധപ്പെട്ട് പ്രോഗ്രാമുകള്‍ സംക്ഷ്രേപണം ചെയ്യുന്നതില്‍ നിന്ന് റിപ്പബ്ലിക് ടി.വി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയെ വിലക്കണമെന്നും കേസുമായി ബന്ധപ്പെട്ട് തന്നെ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ശശി തരൂര്‍ കോടതിയെ സമീപിച്ചത്.
സുനന്ദ പുഷ്കറി്െറ മരണവുമായി ബന്ധപ്പെട്ട് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ആര്‍ക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്ന് തരൂരിന്‍െ്റ അഭിതഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. സുനന്ദ പുഷ്കര്‍ കൊല്ലപ്പെട്ടതാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് അര്‍ണാബ് ഗോസ്വാമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.
2017 ഡിസംബര്‍ ഒന്നിന് മാധ്യമവിചാരണ നടത്തരുതെന്ന് അര്‍ണാബ് ഗോസ്വാമിയോട് കോടതി ഉത്തരവിട്ടിരുന്ന കാര്യം കബില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഡല്‍ഹി പോലീസിന്‍െ്റ അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പറഞ്ഞു അര്‍ണാബ് ഗോസ്വാമി അധിക്ഷേപം തുടര്‍ന്നു. ഒരു പൊതുചര്‍ച്ചയില്‍ ഒരു മനുഷ്യനെ ഇങ്ങനെ അധിക്ഷേപിക്കാമോ കുറ്റപത്രത്തിന് വിരുദ്ധമായി എങ്ങനെയാണ് കൊല നടന്നുവെന്ന് പറയാന്‍ കഴിയുന്നത്. ഇത് ഇങ്ങനെ തുടരാനാകില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.






