മന്ത്രി കെ.ടി ജലീലിന്റെ രാജി; തലസ്ഥാനത്ത് സംഘര്‍ഷം, ലാത്തിചാര്‍ജ്
മന്ത്രി കെ.ടി ജലീലിന്റെ രാജി; തലസ്ഥാനത്ത് സംഘര്‍ഷം, ലാത്തിചാര്‍ജ്
Authored by Web Desk | Last updated: 11 Sep 2020, 10:09 PM | 1 min read
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് തലസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസും ബി.ജെ.പിയും നടത്തിയ പ്രതിഷേധം ലാത്തിചാര്‍ജില്‍ കലാശിച്ചു. നിരവധിപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.
പ്രതിഷേധക്കാര്‍ക്കെതിരെ പലവട്ടം പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതകളടക്കം നൂറുകണക്കിനു പ്രവര്‍ത്തകരാണ് സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്. ബാരിക്കേട് തള്ളിമാറ്റി സെക്രട്ടേറിയറ്റിനുള്ളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തിപ്രയോഗം നടത്തുകയായിരുന്നു. സെക്രട്ടേറിറ്റിനു മുന്നില്‍ രാത്രി വൈകിയും യുദ്ധസമാനമായ അന്തരീക്ഷമായിരുന്നു.തലസ്ഥാന നഗരിയില്‍.സംസ്ഥാനണ പ്രസിഡന്റ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം.
കള്ളക്കടത്ത് കേസിൽ ചോദ്യം ചെയ്യപ്പെട്ട മന്ത്രി കെടി ജലീലിന്റെ രാജി ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സെക്രട്ടറിയേറ്റിൽ നടത്തിയ യൂത്ത് കോൺഗ്രസ് മാർച്ചിന് നേരെയും ലാത്തിചാർജ് ഉണ്ടായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ എസ്. എം ബാലു യൂത്ത് കോൺഗ്രസ് ഭാരവാഹികളായ മുക്കോല ബിജു വഞ്ചിയൂർ വിഷ്ണു എന്നിവർക്ക് ഗുരുതരമായ പരുക്കേറ്റു.
കെടി ജലീലിന്റെ കോലം കത്തിച്ച ശേഷം സെക്രട്ടറിയേറ്റിലേക്ക് കടന്നപ്പോൾ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം വീണ്ടും ശക്തമായതോടെ ലാത്തി ചാർജ് ആരംഭിക്കുകയായായിരുന്നു. ലാത്തിച്ചാർജിന് ശേഷം യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് സമരം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സുധീർഷാ സംസ്ഥാന ഉപാധ്യക്ഷന്മാരായ നുസൂർ, എസ്. എം. ബാലു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം.