
കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) ജോസ് പക്ഷത്തെ ഇടതുപക്ഷം ചേര്‍ത്തുനിര്‍ത്തിയതിനു തൊട്ടുപിന്നാലെ വന്ന െഹെക്കോടതി വിധിയില്‍ ആശ്വസിച്ച് പി.ജെ. ജോസഫ്. ജോസഫിനെ ചേര്‍ത്തുനിര്‍ത്തിയ നിലപാട് തെറ്റിയില്ലെന്ന ആഹഌദത്തില്‍ യു.ഡി.എഫ്. നേതൃത്വം.
പി.ജെ. ജോസഫിനെ ഒഴിവാക്കിയാണു തദ്ദേശ-ഉപതെരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച സര്വകക്ഷിയോഗത്തിലേക്കു ജോസ് കെ. മാണിയെ സര്‍ക്കാര്‍ ക്ഷണിച്ചത്. ജോസ് പക്ഷത്തിന് ഇടതുമുന്നണിയിലേക്കു സ്വാഗതമോതുന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും നീക്കം.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീര്‍പ്പ് ചൂണ്ടിക്കാട്ടിയാണു ജോസിനെ സര്വകക്ഷിയോഗത്തിലേക്കു ക്ഷണിച്ച നടപടിയെ മുഖ്യമന്ത്രി ന്യായീകരിച്ചത്. ഇക്കാര്യം എല്‍.ഡി.എഫ്. ഘടകകക്ഷികളെയും പിണറായി അറിയിച്ചിരുന്നു.
കെ.എം. മാണിയുടെ മരണശേഷം കേരളാ കോണ്‍ഗ്രസി(എം)നെ പ്രതിനിധീകരിച്ച് ജോസഫാണു സര്‍വകക്ഷിയോഗങ്ങളില്‍ ഉള്‍പ്പെടെ പങ്കെടുത്തിരുന്നത്. എന്നാല്‍, യു.ഡി.എഫില്‍നിന്ന് ഒഴിവാക്കപ്പെട്ടതോടെ ജോസ് പക്ഷത്തെ എല്‍.ഡി.എഫില്‍ എത്തിക്കാനുള്ള നീക്കം സി.പി.എം ശക്തമാക്കി.
സ്വതന്ത്രനിലപാടെന്ന് പ്രഖ്യാപിക്കുമ്പോള്‍തന്നെ അതിനുള്ള തയാറെടുപ്പുകള്‍ ജോസും നടത്തി. ജോസ് പക്ഷത്തെ എല്‍.ഡി.എഫില്‍ എടുക്കുന്നതു സംബന്ധിച്ച് ഘടകകക്ഷികളെ സി.പി.എം. നിലപാട് അറിയിക്കുകയും ചെയ്തു.
അത് ഒന്നുകൂടി ഉറപ്പിക്കുന്ന നീക്കമാണു മുഖ്യമന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധിക്കെതിരേ െഹെക്കോടതിയില്‍ അപ്പീല്‍ നിലനില്ക്കുന്നതു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു ജോസഫ് കത്ത് നല്‍കിയിരുന്നു. അതു തള്ളിയാണു ജോസിനെ സര്വകക്ഷിയോഗത്തിലേക്കു ക്ഷണിച്ചത്.






