ന്യൂഡല്‍ഹി: വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെ ഫെയ്സ്ബുക്ക് ഇന്ത്യ മേധാവിക്ക് ഡല്‍ഹി നിയമസഭാ സമിതിക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്കി. ഫെയ്സ്ബുക്ക് ഇന്ത്യ വൈസ് പ്രസിഡന്‍്റും മാനേജിംഗ് ഡയറക്ടറുമായ അജിത് മോഹനാണ് നിയമസഭാ സമിതി നോട്ടീസ് നല്‍കിയത്. സെപ്റ്റംബര്‍ 15ന് മുമ്പ് സമിതിക്ക് മുമ്പാകെ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ രാഘവ ഛദ്ദ അധ്യക്ഷനായ സമിതിയാണ് ഫെയ്സ്ബുക്ക് മേധാവിയെ വിളിച്ചുവരുത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 53 പേരുടെ മരണത്തിനിടയാക്കിയ ഡല്‍ഹി കലാപം ആളിക്കത്തിക്കുന്നതില്‍ ഫെയ്സ്ബുക്കിന്െ്റ ഇടപെടല്‍ കാരണമായെന്ന പ്രാഥമിക കണ്ടെത്തലിന്െ്റ അടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് ഇന്ത്യ മേധാവിയെ വിളിച്ചുവരുത്തിയത്.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പരാമര്‍ശങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്ക് നടപടി സ്വീകരിക്കുന്നില്ലെന്ന് വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ റിപ്പോര്‍ട്ടിന്‍െ്റ അടിസ്ഥാനത്തിലാണ് നിയമസഭാ സമിതി ഫെയ്സ്ബുക്ക് മേധാവിയെ വിളിച്ചുവരുത്തുന്നത്. നേരത്തെ പാര്‍ലമെന്‍്ററി സമിതിയും ഫെയ്സ്ബുക്ക് അധികൃതരെ വിളിച്ചുവരുത്തിയിരുന്നു.






