ന്യൂഡല്‍ഹി: അന്തരിച്ച സ്വാമി അഗ്നിവേശിനെ അവഹേളിച്ച സി.ബി.ഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവുവിനെതിരെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷന്. ഇങ്ങനെയുള്ള മര്യാദയില്ലാത്ത ഒരാളെയാണല്ലോ സി.ബി.ഐയുടെ മേധാവിയാക്കിയിരുന്നതെന്ന് പ്രശാന്ത് ഭൂഷന് ചോദിച്ചു.
നടി റിയ ചക്രബര്‍ത്തിയെ അറസ്റ്റ് ചെയ്തത് ചൂണ്ടിക്കാട്ടി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ മേധാവി രാകേഷ് അസ്താനയ്ക്കെതിരെയും ഭൂഷണ് വിമര്‍ശനം ഉന്നയിച്ചു. സി.ബി.ഐ മുന്‍ മേധാവിയും നിലവില്‍ എന്‍.സി.ബി മേധാവിയുമായ രാകേഷ് അസ്താന റിയയുടെ കാര്യം അന്വേഷിക്കുന്ന തിരക്കിലാണ്. എന്നിട്ടും സി.ബി.ഐ മേധാവിയായി തിരച്ചുവരണമെന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുവെന്നും ഭൂഷണ് പറഞ്ഞു.
സ്വാമി അഗ്നിവേശ് ഹിന്ദു വിരുദ്ധനായിരുന്നുവെന്നും അദ്ദേഹത്തെ കാലന് നേരത്തെ വിളിക്കാതിരുന്നത് എന്തുകൊണ്ടാണെന്നുമായിരുന്നു നാഗേശ്വര റാവുവിന്െ്റ പ്രസ്താവന. അഗ്നിവേശ് തെലുങ്ക് ബ്രാഹ്മണനായി ജനിച്ചതില്‍ തനിക്ക് ലജ്ജ തോന്നുന്നുവെന്നും ആട്ടിന്‍ തോലിട്ട ചെന്നായാണ് അദ്ദേഹമെന്നും നാഗേശ്വര റാവു അവഹേളിച്ച് സംസാരിച്ചിരുന്നു.






