
ന്യൂഡല്‍ഹി: സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കംചെയ്തു. കേന്ദ്ര വാണിജ്യ മന്ത്രാലയമാണ്
ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ബി.ഡി.ജെ.എസ്. നേതാവായിരുന്ന സുഭാഷ് വാസുവിനെ പാർടിയിൽ നിന്നും പുറത്താക്കിയെങ്കിലും
സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിഞ്ഞിരുന്നില്ല.
ബി.ഡി.ജെ.എസ്. സംസ്ഥാന അധ്യക്ഷന്‍ തുഷാർ വെള്ളാപ്പള്ളി ഇക്കാര്യം കേന്ദ്ര സർക്കാരിനോടും, ബി.ജെ.പി. നേതൃത്വത്തോടും നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. ബി.ഡി.ജെ.എസ്. നേതാവ് താനാണെന്നാണ് സുഭാഷ് വാസു അവകാശപ്പെടുന്നത്. മാവേലിക്കര എസ്.എന്‍.ഡി.പി. യൂണിയനിലെ സാമ്പത്തിക തിരിമറി കേസിൽ സുഭാഷ് വാസു അന്വേഷണം നേരിടുകയാണ്.






